നടക്കാവ് സ്‌കൂളില്‍ ക്രൗഡ് ഫണ്ടിങ് പോര്‍ട്ടല്‍
കോഴിക്കോട്: രാജ്യാന്തര സൗകര്യങ്ങളോടു കൂടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്ന ആശയവികസനത്തിനുള്ള മാതൃകാ പദ്ധതിയായ പ്രിസത്തിനായി ക്രൗഡ് ഫണ്ടിങ് പോര്‍ട്ടല്‍ നടക്കാവ് ജി.വി.എച്ച്.എസില്‍ ലോഞ്ച് ചെയ്തു.
വിവിധ ഇടപെടലുകളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ തദ്ദേശ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് പ്രിസം. നടക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര സ്‌കൂളുകളുടെ നിലവാരത്തിലേക്കുയര്‍ത്തിയതിന്റെ നാലാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായി 'ഓര്‍മിക്കുവാന്‍ ഒരു സായാഹ്നം' എന്ന പരിപാടിയും സ്‌കൂളില്‍ സംഘടിപ്പിച്ചു. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് 16 കോടി രൂപ മുതല്‍മുടക്കി പ്രിസം പദ്ധതിക്ക് നേതൃപരമായ പങ്കുവഹിക്കുന്നത്.
മികച്ച നിലവാരമുള്ള വിദ്യാഭ്യാസം സ്വപനങ്ങളിലൊതുങ്ങി നില്‍ക്കുന്നവരെ സഹായിക്കാന്‍ ക്രൗഡ് ഫണ്ടിങ് പോര്‍ട്ടല്‍ വഴി എല്ലാവര്‍ക്കും സാധിക്കുമെന്ന് കെഫ് ഹോള്‍ഡിങ്‌സിന്റെയും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെയും ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. വ്യവസായ പ്രമുഖന്‍ പി.കെ അഹമ്മദിന്റെ പുത്രനാണ് ഫൈസല്‍. സ്റ്റാന്‍ഡേര്‍ഡ് ചാര്‍േട്ടഡ് പ്രൈവറ്റ് ബാങ്ക് വൈസ് ചെയര്‍മാന്‍ എല്‍.വി.ഒ റിച്ചാര്‍ഡ് പാറ്റില്‍ മുഖ്യാതിഥി ആയിരുന്നു. ഒരുപാട് പ്രതീക്ഷകളോടു കൂടിയാണ് പ്രിസം പദ്ധതി രൂപകല്‍പ്പന ചെയ്തതെന്നു പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. കെ.ഇ.എഫ് കിന്‍ഫ്ര സി.ഇ.ഒ പോല്‍ ബല്‍ക്കര്‍, പി.കെ അഹമ്മദ്, ഷബാന ഫൈസല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."