തീരദേശങ്ങളില്‍ സമ്പൂര്‍ണ സാക്ഷരത അക്ഷരസാഗരം പദ്ധതിക്ക് തുടക്കമായി
തിരൂര്‍: തീരദേശങ്ങളിലെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ' അക്ഷരസാഗരം' തീരദേശ സാക്ഷരതാ പരിപാടിയുടെ ഒന്നാം ഘട്ടത്തിന് മലപ്പുറം, കാസര്‍കോഡ്, തിരുവനന്തപുരം ജില്ലകളില്‍ തുടക്കമായി.
തീരദേശസാക്ഷരതാ നിലവാരം ഉയര്‍ത്തുക, നാല്, ഏഴ്, 10 തുല്യതാ പരിപാടികള്‍ ശക്തിപ്പെടുത്തുക, തീരദേശത്ത് തുടര്‍ വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കുക, മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുക, മത്സ്യസമ്പത്തിന്റെ വളര്‍ച്ചയും സംരക്ഷണവും തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുക, സ്ത്രീ ശാക്തീകരണം സാധ്യമാക്കുക, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അക്ഷരസാഗരം പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2012ലെ കണക്കുപ്രകാരം കേരളത്തില്‍ 18 ലക്ഷം നിരക്ഷരരും 12 ലക്ഷം നവസാക്ഷരരും ഉള്ളതായാണ് കണക്ക്. എന്നാല്‍ സാക്ഷരതാ നിരക്ക് ഏറ്റവും കുറവ് തീരപ്രദേശങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ജില്ലകളിലെ തീരദേശങ്ങളില്‍ ഫിഷറീസ് വകുപ്പ് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് മലപ്പുറത്തും 30 ലക്ഷം രൂപ ചെവലില്‍ തിരുവനന്തപുരം, കാസര്‍കോഡ് ജില്ലകളിലും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യ മേഖലയിലെ സംഘടനകള്‍, മത്സ്യതൊഴിലാളി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."