HOME
DETAILS

സ്വകാര്യ മേഖലയിലെ ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കും: മന്ത്രി രാമകൃഷ്ണന്‍

  
backup
May 03 2017 | 21:05 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95

തിരുവനന്തപുരം: ഇ-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ക്കായുള്ള www.employment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്താകെയുള്ള 84 ഓഫിസുകളും കമ്പ്യൂട്ടര്‍വത്കരിച്ച,് രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പരം ഉദ്യോഗാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
വെബ്‌സൈറ്റ് മുഖേന എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ഇ-സേവനങ്ങളെല്ലാം പ്രയോജനപ്പെടുത്താം. ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ഥം അത്യാവശ്യം വേണ്ട സേവനങ്ങള്‍ മൊബൈല്‍ വഴി നല്‍കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷന്‍ പുതുക്കേണ്ട തിയതിയും മറ്റു വിവരങ്ങളും എസ്.എം.എസ് വഴി ലഭിക്കും. സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കു പുറമേ, സ്വകാര്യമേഖലയിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും ഇ-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കാലതാമസമില്ലാതെ ഉദ്യോഗാര്‍ഥികളിലെത്തിക്കാന്‍ കഴിയും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ എളുപ്പം അറിയാനാവും. സ്വകാര്യ മേഖലയിലെ ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇ-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളായതോടെ പേരു ചേര്‍ക്കാനോ രജിസ്‌ട്രേഷന്‍ പുതുക്കാനോ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാനോ ഇനി ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പോകേണ്ടതില്ല. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ആണ് ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  21 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  35 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago