കുടിവെള്ള ക്ഷാമം: ആശ്വാസമായി വിവിധ സംഘടനകള്‍
പയ്യോളി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുറയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്തി. ദുബൈ ഇന്‍കാസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്മാന് ഹാജി ഉദ്ഘാടനം ചെയ്തു. ഇ.കെ ബാലകൃഷ്ണന് അധ്യക്ഷനായി. വി.വി അമ്മദ് മാസ്റ്റര്‍, എം.പി ബാലന്, വി. ഭാസ്കരന് നായര്‍, പുത്തന്‍പീടികയില്‍ റഫീഖ്, എം.പി പത്മനാഭന്, എം. മൊയ്തീന്, കോടിക്കണ്ടി അസ്സയിനാര്‍, ഇ. മാധവന്, ഉണ്ണിയോത്ത് മൊയ്തീന് മാസ്റ്റര്‍, സുഭാഷ് തോലേരി, സുല്‍ഫിക്കര്‍ പുതുക്കുടി, പി.കെ ജയപാലന് നേതൃത്വം നല്കി.
നടുവണ്ണൂര്‍: കുടിവെള്ള ക്ഷാമം നേരിടുന്ന മന്ദങ്കാവിലും പരിസരങ്ങളിലും തുരുത്തി മുക്ക് ശഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴില്‍ കുടിവെള്ള വിതരണം അരംഭിച്ചു. നടുവണ്ണൂര്‍ പഞ്ചായത്തിലെ 13, 14, 16 വാര്‍ഡുകളില്‍പ്പെട്ട വിവിധ പ്രദേശങ്ങളായ കേരഫെഡ് ജങ്ഷന്, തുരുത്തി മുക്ക്, ചെമ്മലപ്പുറം, ചെറേക്കുഴി മീത്തല്‍ കോളനി സ്ഥലങ്ങളിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. കെ.കെ ഹാഷിഫ് മാസ്റ്റര്‍, വി.പി.കെ നബ്ലു, സി. നൗഫല്‍, എം.സി.കെ സാദത്ത്, എന്‍.കെ നൗഷാദ്, ഒ.കെ സാജിദ്, യു.കെ അലി നേതൃത്വം നല്കി.
നടുവണ്ണൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ് ഇംഗ്ലിഷ്, മലയാളം മീഡിയത്തിലേക്കുള്ള അഡ്മിഷനായി എത്തിയവര്‍ക്ക് ജി.സി.സി-കെ.എം.സി.സി കൂട്ടായ്മ കുടിവെള്ള വിതരണം നടത്തി. എന്‍.കെ ബഷീര്‍, ബഷീര്‍ പരപ്പില്‍, സിറാജ് നടുവണ്ണര്‍, പി. ലത്തീഫ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."