HOME
DETAILS
MAL
ആനുകൂല്യ വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന്
backup
May 03 2017 | 21:05 PM
കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി ഫര്‍ണിച്ചര്‍ വിതരണം ചെയ്തതില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി നഗരസഭാ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് 200ഓളം മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കാണ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തത്. ഇതില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ് ഫര്‍ണിച്ചറുകള്‍ നല്‍കിയത്. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് പത്താം ക്ലാസുകാരിയെന്ന് സര്‍ട്ടിഫിക്കറ്റ് നല്കി നഗരസഭ ഫര്‍ണിച്ചര്‍ നല്‍കിയെന്നാണ് ആരോപണം. അനര്‍ഹരായ മറ്റ് പല വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ ആനുകൂല്യം കൈപ്പറ്റിയതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. വി.കെ ജയന്, കെ.പി.എല്‍ മനോജ്, വി.കെ മുകുന്ദന്, വി.കെ രാമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."