ജനകീയാസൂത്രണം രണ്ടാം ഘട്ടം കൊയിലാണ്ടി നഗരസഭയില്‍ 40 കോടിയുടെ വികസന പദ്ധതി
കൊയിലാണ്ടി: ജനകീയാസൂത്രണം രണ്ടാംഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ 40 കോടി രൂപയുടെ വികസന പദ്ധതികള്‍.
കഴിഞ്ഞദിവസം നടന്ന വികസന സെമിനാറിലാണ് പദ്ധതി പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതം 25 കോടി രൂപയും തനത് ഫണ്ടും കേന്ദ്ര വിഹിതവും കിഫ്ബി പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടാണ് പഞ്ചവത്സര പദ്ധതിയുടെ 2017-18 വാര്‍ഷിക പദ്ധതി രൂപകല്‍പ്പന ചെയ്തത്.
സമ്പൂര്‍ണ ഭവനപദ്ധതിക്ക് 19 കോടി, മാലിന്യസംസ്‌കരണത്തിന് ഒരു കോടി, കുടിവെള്ളത്തിന് ഒരു കോടി, ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കായി 43 ലക്ഷം, പാലിയേറ്റീവ്-വൃദ്ധജന പരിപാലനത്തിന് 43 ലക്ഷം, അങ്കണവാടി സമഗ്ര വികസനത്തിന് ഒരു കോടി എന്നിങ്ങനെയാണ് നീക്കിവച്ചത്.
മൃഗസംരക്ഷണം,ക്ഷീരവികസനം, മത്സ്യമേഖല എന്നിവയ്ക്ക് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് 1.25 കോടി, പശ്ചാത്തല മേഖലയ്ക്ക് അഞ്ചു കോടി, പട്ടികജാതി വികസനത്തിന് രണ്ടു കോടി, കൊല്ലം മാര്‍ക്കറ്റിന് അഞ്ചു കോടി, പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിന് 17 കോടി, നഗര സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പുറമെ തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, ജലസുരക്ഷ, വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം, താലൂക്ക് ആശുപത്രി കാന്റീന്‍, വിശ്രമകേന്ദ്രം എന്നിവയ്ക്കും പദ്ധതി പരിഗണന നല്‍കുന്നു. ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി അധ്യക്ഷയായി. എ. സുധാകരന്‍ പദ്ധതി വിശദീകരിച്ചു. കെ. ഷിജു, അജിത വി.കെ, ദിവ്യ ചിണ്ടന്‍, യു. രാജീവന്‍, അഡ്വ. കെ. വിജയന്‍, റഹ്മത്ത് കെ.ടി, കെ.വി സുരേഷ്, എം. സുരേന്ദ്രന്‍, എന്‍.കെ ഭാസ്‌കരന്‍, മിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."