തിരുവള്ളൂര്‍ സാംസ്കാരിക പെരുമ ഏഴു മുതല്‍
വടകര: തിരുവള്ളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വികസന സമിതിയും ഗ്രാമശ്രീ ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ചെന്തമരി' തിരുവള്ളൂര്‍ സാംസ്കാരിക പെരുമ 7, 8, 9 തിയതികളില്‍ നടക്കും. ഏഴിന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനന് അധ്യക്ഷനാകും. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ-അങ്കണവാടി കലാമേള, ഭക്ഷ്യമേള, ലഘുനാടകം, മാപ്പിള കലാ അക്കാദമി അവതരിപ്പിക്കുന്ന മാപ്പിളകലകള്‍, കോഴിക്കോട് നാന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്കാരം, കോഴിക്കോട് ഹിറ്റ്സിന്റെ ചായമക്കാനി നാടകം എന്നിവ അരങ്ങേറും.
സ്വാഗതസംഘം യോഗത്തില്‍ ചെയര്മാന് എഫ്.എം മുനീര്‍ അധ്യക്ഷനായി. ഡി. പ്രജീഷ്, എം. കുഞ്ഞിക്കണ്ണന് വൈദ്യര്, കെ.കെ സുരേഷ്, വി.കെ ജോബിഷ്, എം. ചന്ദ്രശേഖരന്, വാഴയില്‍ സുരേന്ദ്രന്, മഠത്തില്‍ ബാലകൃഷ്ണന്, സി.കെ അവിനാഷ്, ടി. കുഞ്ഞിക്കണ്ണന്, ഗിരിജ സി.കെ, പ്രഭാകരന് നന്ദാനത്ത സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കെ ബാലന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."