സംസ്ഥാന ഇസ്‌ലാമിക കലാമേളക്ക് കാസര്‍കോട്ട് അരങ്ങൊരുങ്ങി
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന പതിനാലാമത് സംസ്ഥാന ഇസ്‌ലാമിക കലാ സാഹിത്യമത്സരത്തിന് കാസര്‍കോട്ട് അരങ്ങൊരുങ്ങി. 12,13,14 തിയതികളില്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ വച്ചാണ് കലാസാഹിത്യ മത്സരം. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി രണ്ടായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കും. ഇതാദ്യമായാണ് കാസര്‍കോട് സമസ്ത സംസ്ഥാന ഇസ്‌ലാമിക കലാമേളക്കു വേദിയാകുന്നത്. കലാമത്സരങ്ങള്‍ നിയമസഭാ സ്പീക്കര്‍ പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കലാമേളയുടെ ഒരുക്കങ്ങള്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.കെ.ജെ.എം.സി.സി യോഗം വിലയിരുത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം മെയ് 10ന് രാവിലെ 10ന് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വച്ച് ചേരും.
യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി , കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എ ചേളാരി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ കോഴിക്കോട്, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.ടി ഹുസൈന്‍കുട്ടി മൗലവി, കെ.എല്‍ ഉമര്‍ ദാരിമി മംഗലാപുരം, അബ്ദുസ്സമദ് മുട്ടം, എ.എം ശരീഫ് ദാരിമി നീലഗിരി, പി ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, പി.ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, കെ. എച്ച് അബ്ദുസ്സമദ് ദാരിമി എറണാകുളം, ഹാശിം ബാഖവി തൊടുപുഴ, ശരീഫ് കാശിഫി കൊല്ലം, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."