HOME
DETAILS

സമസ്ത പൊതുപരീക്ഷ 6,7 തിയതികളില്‍

  
backup
May 03 2017 | 21:05 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-67-%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf%e0%b4%95

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ ആറ്,ഏഴ് തിയതികളില്‍ നടക്കും. 9,698 മദ്‌റസകളില്‍നിന്ന് 2,23,151 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ. കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6842 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
അഞ്ചാം തരത്തില്‍ 52,935 ആണ്‍കുട്ടികളും, 51,815 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,04,750 പേരും ഏഴാം തരത്തില്‍ 39,480ആണ്‍കുട്ടികളും 42,242 പെണ്‍കുട്ടികളുമുള്‍പ്പെടെ 81,722 പേരും 10ാം തരത്തില്‍ 15,951 ആണ്‍കുട്ടികളും, 16,559 പെണ്‍കുട്ടികളുമുള്‍പ്പെടെ 32,510 പേരും പ്ലസ്ടു ക്ലാസില്‍ 2,138 ആണ്‍കുട്ടികളും, 2,031 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,169 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷയ്ക്കിരിക്കുന്നത്.
അഞ്ചാം ക്ലാസില്‍ 70 സെന്ററുകളും ഏഴാം ക്ലാസില്‍ 99 സെന്ററുകളും പത്താം ക്ലാസില്‍ 268 സെന്ററുകളും പ്ലസ്ടു ക്ലാസില്‍ 179 സെന്ററുകളും ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. പരീക്ഷാ മേല്‍നോട്ടത്തിന് 135 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും 8940 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ ഒന്ന്,രണ്ട് തിയതികളിലായിരുന്നു പൊതുപരീക്ഷ.

ചോദ്യപേപ്പര്‍
വിതരണം നാളെ

ചേളാരി: പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണവും സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള പരിശീലനവും വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വച്ച് നടക്കും. പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്പര്‍വൈസര്‍മാര്‍ കൃത്യസമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണമെന്നും പരീക്ഷ നടത്തിപ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ചെയ്തുകൊടുക്കണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago