കെ.എസ്.ഇ.ബി സബ് സ്റ്റേഷന് നിര്‍മാണം: പ്രതിഷേധത്തെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചു
കാക്കനാട്: ക്ഷേത്രം കൈവശംവച്ചിരുന്ന സര്‍ക്കാര്‍ ഭൂമി കെ.എസ്.ഇ.ബി സബ്സ്റ്റേഷന് പണിയുന്നതിനു വേണ്ടി ഏറ്റെടുക്കുന്നത് പ്രതിഷേധത്തെ തുടര്‍ന്ന് ഭൂമി നിര്‍ത്തിവച്ചു.
തുതിയൂരിലുള്ള മാരിയമ്മന്‍ ക്ഷേത്രം കൈവശം വച്ച് അനുഭവിച്ചിരുന്ന ഒരേക്കര്‍ അറുപത്തിയേഴ് സെന്റ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനായാണ് ഇന്നലെ രാവിലെ 10മണിക്ക് തൃക്കാക്കര വാഴക്കാല വില്ലേജ് ഉദ്യോഗസ്ഥര്‍ പൊലിസ് ഉദ്യോഗസ്ഥരുമായെത്തിയത്. എന്നാല്‍ കേരളാ ക്ഷേത്ര സംരക്ഷണ കമ്മിറ്റിയുടേയും വി.എച്ച്.പിയുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കാന്‍ വന്ന സ്ഥലം ക്ഷേത്രത്തിന്റെ മൂല സ്ഥാനമാണെന്നും പുരാതനകാലം മുതല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പരിപാടിയും നടത്തുന്നത് ഇവിടെയാണെന്നും ചുറ്റു മതില് കെട്ടി സംരക്ഷിക്കുന്നതുവരെ ആരും എതിര്‍പ്പുമായി വന്നില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. കേരളാ ക്ഷേത്ര സംരക്ഷണ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ജി.ബി ദിനചന്ദ്രന്, വി.എച്ച്.പി സംസ്ഥാന പ്രജര് പ്രമുഖ് എന്‍.ആര് സുധാകരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ക്ഷേത്ര സ്ഥലമായി സംരക്ഷിക്കുന്നതിനു വേണ്ടി വ്യാകുലമാതാ വികാരിയച്ചന്, കേരളാ ക്ഷേത്ര സംരക്ഷണ കമ്മിറ്റി സെക്രട്ടറി, വാര്‍ഡ് കൗസിലര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."