പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: ഡി.ജി.പിയുടെ നിര്‍ദേശം അപ്രത്യക്ഷമായത് അന്വേഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം സംബന്ധിച്ച ഫയലില്‍ അന്നത്തെ ഡി.ജി.പി സെന്‍കുമാര്‍ രേഖപ്പെടുത്തിയ നിര്‍ദേശങ്ങള്‍ അപ്രത്യക്ഷമായതിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഫയലില്‍ നിന്ന് ഡി.ജി.പിയുടെ കുറിപ്പ് നഷ്ടപ്പെടാനുണ്ടായ സാഹചര്യവും ആരാണ് ഉത്തരവാദികളെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടുള്ള സുപ്രിം കോടതിയുടെ വിധിയില്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിനു ശേഷം ബന്ധപ്പെട്ട തുടര്‍ നടപടികളില്‍ അന്നത്തെ മുഖ്യമന്ത്രിക്ക് വീഴ്ചപറ്റിയെന്നും ഫയല്‍ വച്ചുതാമസിപ്പിച്ചെന്നും ധ്വനിപ്പിക്കുന്ന പരാമര്‍ശം ഉണ്ടായിട്ടുണ്ട്.
ഡി.ജി.പിയുടെ നിര്‍ദേശങ്ങള്‍ സഹിതമാണ് ഫയല്‍ മടക്കി നല്‍കിയത്. ഫയലിലെ ഡി.ജി.പിയുടെ നിര്‍ദേശങ്ങളും കുറിപ്പുകളും കണ്ടിരുന്നുവെങ്കില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടാകില്ലായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."