ആധുനിക കാലത്ത് കുടുംബസംഗമങ്ങള്‍ അനിവാര്യം: എം.കെ രാഘവന് എം.പി
നരിക്കുനി: ആധുനിക കാലത്ത് കുടുംബസംഗമങ്ങള്‍ അനിവാര്യമെന്ന് എം.കെ രാഘവന് എം.പി. പാറന്നൂര്‍ പുല്പ്പമ്പ് അബ്ദുമുസ്ലിയാര്‍ കുടുംബംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് പ്രസിഡന്റണ്ട് കെ.കെ അബ്ദുല്‍ അസീസ് അധ്യക്ഷനായി. ടി.സി അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ കെ.കെ ഉസയിന് ഹാജി, പി.പി ഇബ്റാഹിം മാസ്റ്റര്‍, ടി.സി സുലൈഖ മാപ്പിളപ്പാട്ട് രചയിതാവ് പി.പി ബദറുദ്ദീന്‍ എന്നിവരെ ആദരിച്ചു.
അന്‍സാര്‍ നന്മണ്ട ഉദ്ബോധന പ്രസംഗം നടത്തി. നരിക്കുനി പഞ്ചായത്ത് പ്രസിഡന്റണ്ട് അഡ്വ. വബിത, നവാസ് പാലേരി, നൗഫല്‍ മഞ്ചേരി, മുനീറ, മടവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്ന്റ് വി.സി അബ്ദുല്‍ ഹമീദ് അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ കെ.പി അബ്ദുറസാഖ്, പി.പി അബ്ദുല്‍ ജബ്ബാര്‍, കെ.ടി അബ്ദുല്‍ അസീസ്, പി.പി മുഹ്സിന്, പി.പി അബ്ദുല്ലത്തീഫ്, പി.പി യൂനുസലീം, പി.പി അബ്ദുല്‍ ബാസിത്ത് സംസാരിച്ചു. റാഫി ചെരച്ചോറ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."