രാഷ്ട്രനിര്‍മിതിയില്‍ മുസ്‌ലിംകളുടെ പങ്ക് ചരിത്രരേഖയാണ്: വി.എം ഉമര്‍ മാസ്റ്റര്‍
താമരശേരി: രാഷ്ട്ര നിര്‍മിതിയില്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിം വിഭാഗം വഹിച്ച പങ്ക് ലോകം അംഗീകരിച്ചിട്ടുള്ളതാണെന്നും വിദ്യാലയങ്ങളിലൂടെ ചരിത്ര വക്രീകരണം നടത്തി ദേശീയതക്ക് നവമാനം തീര്‍ക്കാനുള്ള ഫാസിസ്റ്റ് നീക്കം വിലപ്പോവില്ലെന്നും മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റണ്ട് വി.എം ഉമര്‍ മാസ്റ്റര്‍ പറഞ്ഞു. താമരശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഏകദിന നേതൃശില്‍പശാല സ്പാര്‍ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റണ്ട് പി.എസ്. മുഹമ്മദലി അധ്യക്ഷനായി. കെ.സി ബിഷര്‍ ക്ലാസെടുത്തു.
സംഘടനാ ശാക്തീകരണം, പൊളിറ്റിക്കല്‍ സ്‌കൂള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കല- സാഹിത്യം- കായികം-സാംസ്‌ക്കാരികം-വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, യൂത്ത് എംപവര്‍മെന്റ്, കൃഷി-പരിസ്ഥിതി-ജല സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഒരു വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതിക്ക് സംഗമം രൂപം നല്‍കി.
ജനറല്‍ സെക്രട്ടറി പി.പി ഹാഫിസ് റഹിമാന്‍ സ്വാഗതവും എം. സുല്‍ഫീക്കര്‍ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റണ്ട് കെ. ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി മാമു മാസ്റ്റര്‍, ഷമീം പാറക്കണ്ടി, കെ.എം അഷ്‌റഫ് മാസ്റ്റര്‍, എന്‍.പി റസാഖ് മാസ്റ്റര്‍, പി.എ അബ്ദുസ്സമദ് ഹാജി, എ.പി മൂസ, എ.കെ അസീസ്, പി.ടി മുഹമ്മദ് ബാപ്പു, അഷ്‌റഫ് കോരങ്ങാട്, ഷംസീര്‍ എടവലം, എ.കെ കൗസര്‍, റഫീക്ക് കൂടത്തായി, ഹാജറ കൊല്ലരുകണ്ടി, സുബൈര്‍ വെഴുപ്പൂര്‍, ഇഖ്ബാല്‍ പൂക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."