HOME
DETAILS

ഡോക്ടര്‍ അകത്തുണ്ട്; സ്‌നേഹത്തില്‍ ചാലിച്ച ചികിത്സയുമായി

  
backup
May 03 2017 | 21:05 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c


കോഴിക്കോട്: ആതുരസേവനം കമ്പോളവല്‍കരിക്കപ്പെട്ട കാലത്തും സ്‌നേഹത്തില്‍ ചാലിച്ച ചികിത്സ നടത്തി ശ്രദ്ധേയനാവുകയാണ് കോഴിക്കോട്ടെ ചേവരമ്പലം സ്വദേശി ഡോക്ടര്‍ പി.എന്‍ രാമകൃഷ്ണന്‍. രോഗിയുടെ മനസിനും ശരീരത്തിനും ആശ്വാസമേകുന്ന ചികിത്സയാണ് രാമകൃഷ്ണന്‍ ഡോക്ടറുടെ പ്രത്യേകത. ആതുരസേവന രംഗത്ത് അഞ്ചു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് നാട്ടുകാരുടെ പ്രിയങ്കരനായ രാമകൃഷ്ണന്‍ ഡോക്ടര്‍. കോഴിക്കോട് താലൂക്കിലെ ചേവായൂര്‍ വില്ലേജില്‍ പുല്‍പ്ര നെടുങ്ങാട്ട് പെരച്ചന്‍ വൈദ്യരുടെയും തോട്ടുങ്ങല്‍ കല്ല്യാണിയുടെയും മകനായി 1935 ഏപ്രില്‍ 25 നായിരുന്നു ഡോക്ടറുടെ ജനനം.
പാരമ്പര്യ വൈദ്യകുടുംബത്തില്‍ പിറന്നത് ചെറുപ്പത്തിലേ ഈ മേഖലയില്‍ അനുഭവവും പരിചയവുമുണ്ടാക്കി. നാട്ടിലെ  അറിയപ്പെട്ട വൈദ്യനായിരുന്ന അച്ഛന്റെ സഹായിയായി  ചെറുപ്പത്തിലേ കൂടെനിന്നു. ഓരോ വീടുകളിലും അച്ഛന്റെ കൂടെ ചികിത്സക്ക് പോയത് ഇന്നും മറക്കാതെ ഓര്‍മകളിലുണ്ട്. ചെറുപ്പം മുതല്‍തന്നെ   കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു. പിതാവില്‍ നിന്നാണ് ആയുര്‍വേദത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. പിന്നീട് ശങ്കരന്‍ വൈദ്യരും വിദ്വാന്‍ ഉണ്ണിക്കുട്ടി വൈദ്യരും ചേര്‍ന്ന് സംസ്‌കൃത ശ്ലോകങ്ങള്‍ പഠിപ്പിച്ചത്  ആയുര്‍വേദ പഠനത്തിന്  വലിയ മുതല്‍കൂട്ടായി. അതിനിടെ 1956ല്‍ വെസ്റ്റ് നടക്കാവിലെ ഐഡിയല്‍ ഹോമിയോപതിക് കോളജില്‍ ചേര്‍ന്ന് ഹോമിയോ പഠനം പൂര്‍ത്തിയാക്കി. അന്നത്തെ കലക്ടര്‍ അനന്തകൃഷ്ണനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇന്നത്തെപോലെ ഹോമിയോപതി പ്രചുര പ്രചാരം നേടിയിട്ടില്ലെന്ന് മാത്രമല്ല പലര്‍ക്കും അതിനെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള കാലത്താണ് ഡോക്ടര്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്തത്.                                              
ചികിത്സാകേന്ദ്രങ്ങളുടെയും യാത്രാ സൗകര്യങ്ങളുടെയും കുറവനുഭവിക്കുന്ന കാലം. മഞ്ഞപിത്തം, ചിക്കന്‍പോക്‌സ്, ചൊറി തുടങ്ങിയ രോഗങ്ങളുടെ കെടുതികളില്‍ നാട് വിഷമമനുഭവിക്കുന്ന നേരം. ചികിത്സക്കപ്പുറം ഒരുനേരത്തെ കഞ്ഞിക്ക് വകയില്ലാത്ത കാലം. ഈ സമയത്ത് ഡോക്ടറുടെ കടന്നുവരവ് എന്തുകൊണ്ടും നാടിനനുഗ്രഹമായിരുന്നു. രോഗികള്‍ മനസറിഞ്ഞ് നല്‍കുന്നത്  എത്രചെറുതാണെങ്കിലും സന്തോഷത്തോടെ സ്വീകരിച്ചു. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് തികച്ചും സൗജന്യമായിത്തന്നെ  ചികിത്സ നടത്തി.
അങ്ങനെ ഡോക്ടറുടെ കേളി നാടുനീളെ പ്രചരിച്ചു. അതോടെ മൂഴിക്കല്‍, സിവില്‍സ്റ്റേഷന്‍, പറമ്പില്‍ബസാര്‍, കാരൂര്‍, കണ്ണാടിക്കല്‍, വെള്ളിപറമ്പ്, തൊണ്ടയാട്, പൈമ്പ്ര തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഡോക്ടറുടെ സ്‌നേഹസാന്നിധ്യമെത്തി.  മരണക്കിടക്കയില്‍ നിന്നുപോലും അനവധിപേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിനായി. ഒരു പഴയ സൈക്കിളില്‍ തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടര്‍ വരുന്നതും കാത്ത് നിരവധിപേരാണ് കാത്തിരുന്നത്.  പ്രായാധിക്യം തന്നെ വേട്ടയാടുമ്പോഴും മൂഴിക്കല്‍, ചേവരമ്പലം, പറമ്പില്‍ബസാര്‍ എന്നിവിടങ്ങളില്‍ തന്നെ തേടിയെത്തുന്നവര്‍ക്ക് സാന്ത്വനമായി ഡോക്ടര്‍ ഇന്നുമെത്തുന്നു. അന്നും ഇന്നും മൂഴിക്കലിലാണ് ഡോക്ടറുടെ ചികിത്സാ കേന്ദ്രം. മൂഴിക്കലിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു തുടക്കമെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി കെട്ടിടം വാങ്ങി.
നാളിതുവരെയും അതാണ് ഡോക്ടറുടെ   ചികിത്സാ കേന്ദ്രം. സമ്പാദിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു സമ്പന്നനാകാമായിരുന്നു. എന്നാല്‍ സമ്പത്തിനേക്കാള്‍ വലുത് സേവനമാണെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞു. തന്റെ സമ്പാദ്യത്തില്‍ നിന്ന് സൗജന്യമായി കൊടുത്ത സ്ഥലത്താണ് ചേവരമ്പലത്തെ യുവജന വായനശാല തലയുയര്‍ത്തി  നില്‍ക്കുന്നത്.
നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. പ്രദേശത്തെ കലാ സാംസ്‌കാരിക സംഘടനകള്‍  പലതും ആദരിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് വാര്‍ധക്യം ഡോക്ടറെ പിന്നോട്ട് വലിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ പലതും വേട്ടയാടിക്കൊണ്ടിരിക്കുന്നു. തന്റെ പ്രായാധിക്യവും വിഷമങ്ങളും വകവെക്കാതെ സമൂഹത്തിന് വേണ്ടി ജീവിക്കുന്ന ഇതുപോലുള്ള സ്‌നേഹനിധിയായ ഡോക്ടര്‍മാര്‍ എന്നും കാലത്തിനാവശ്യമാണ്. ഇനിയും സമൂഹ നന്മക്കായി ഒരുപാട് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമാണ് രാമകൃഷ്ണന്‍ ഡോക്ടര്‍ക്കുള്ളത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago