പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ പകപോക്കല്‍ തുടരുകയാണെന്ന്
പെരുമ്പാവൂര്‍: എല്‍.ഡി.എഫ് നേതൃത്വം നല്കുന്ന വാഴക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താതെ രാഷ്ട്രീയ പകപോക്കല്‍ തുടരുകയാണെന്ന് ആരോപണം. അധികാരത്തിലേറി ഏഴ് മാസം പിന്നിട്ടപ്പോഴേക്കും ദേശീയ ഗ്രാമീമ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചിനീയറായ വനിതാ ജീവനക്കാരിയെ പിരിച്ചു വിട്ടു. തുടര്‍ന്ന് പദ്ധതിയുടെ ഓവര്‍സിയര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സ്വന്തം പാര്‍ട്ടിക്കാരല്ലെന്ന കാരണത്താലാണ് തല്‍സ്ഥാനത്ത് നിന്നും നീക്കിയതെന്ന് ആക്ഷേപമുണ്ട്. ഡേറ്റകള്‍ കൃത്യമായി എന്‍ട്രി ചെയ്യുന്നതിന് നിയമിച്ചിരുന്ന ടെക്നിക്കല്‍ അസിസ്റ്റന്റ് ഉള്‍പ്പടെയുള്ളവര്‍ ഭരണസമിയുടെ പീഡനം സഹിക്കവയ്യാതെയാണ് സ്വയം രാജിവച്ച് ഒഴിഞ്ഞതെന്നും ആരോപണമുണ്ട്.
കൂടാതെ പഞ്ചായത്ത് സെക്രട്ടറിയെ പാര്‍ട്ടി നേതാക്കളുടെ കല്പനകള് അനുസരിക്കാത്തതിന്റെ പേരില്‍ മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റി. പ്രതിപക്ഷ മെമ്പര്‍മാരുടെ വിയോജിച്ച് അവഗണിച്ച് 17 വര്‍ഷമായി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ഡ്രൈവറെ നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കോടതി സ്റ്റേ നല്‍കിയിയെങ്കിലും പഞ്ചായത്ത് നേതൃത്വം ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. രാഷ്ട്രീയ പകപോക്കലിനായി പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വാഴക്കുളം നോര്‍ത്ത് - സൗത്ത് മണ്ഡലം കമ്മറ്റികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."