മന്ദീപിന്റെ ഹാട്രിക്കില്‍ ഇന്ത്യക്ക് ജയം
ഈപ്പോ: സുല്‍ത്താന്‍ അസ്്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ വീണ്ടും വിജയ വഴിയില്‍. നാലാം റൗണ്ടില്‍ റോബിന് മത്സരത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ജപ്പാനെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്. മന്ദീപ് സിങിന്റെ ഹാട്രിക്കാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
കഴിഞ്ഞ ദിവസം ആസ്ത്രേലിയയോടേറ്റ പരാജയത്തില്‍ പാഠം പഠിച്ച രീതിയിലുള്ള പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. എന്നാല്‍ സ്കോറിങിനൊപ്പം പ്രതിരോധം മികവിലേക്കുയരാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മുന്നിലെത്താന്‍ ഇന്ത്യക്ക് സാധിച്ചു. രൂപീന്ദര്‍പാല്‍ സിങിന്റെ പെനാല്‍റ്റി കോര്‍ണറിലായിരുന്നു ഗോള്‍. എന്നാല്‍ ഇന്ത്യയുടെ മികവിനെ മറികടക്കുന്ന പ്രകടനമാണ് പിന്നീടങ്ങോട്ട് ജപ്പാന് കാഴ്ച്ച വച്ചത്. 13ാം മിനുട്ടില്‍ തനാകയുടെ ഗോള്‍ ജപ്പാനെ ഒപ്പമെത്തിച്ചു.
രണ്ടാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും പൊരുതി കളിച്ചു. പക്ഷേ ഇഞ്ചോടിഞ്ച് പോരാട്ടം വന്നത് മൂന്നാം ക്വാര്‍ട്ടറില്‍. ഇതില്‍ ഹെയ്ത യോഷിഹാര, ജെന്‍കി മിതാനി എന്നിവരുടെ മികവില്‍ മുന്നിലെത്താന്‍ ജപ്പാന് സാധിച്ചു. മത്സരം തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വീണ്ടും തോല്‍വി വഴങ്ങുമെന്ന് കരുതിയിരിക്കെയാണ് മന്ദീപ് രക്ഷകനായത്.
45, 51, 58 മിനുട്ടുകളില്‍ സ്കോര്‍ ചെയ്ത് മന്ദീപ് ഇന്ത്യയെ അപ്രതീക്ഷിത ജയത്തിലേക്ക് നയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."