ഏഷ്യന്‍ ബോക്സിങ്: നാലു താരങ്ങള്‍ മെഡലുറപ്പിച്ചു
താഷ്കെന്റ്: ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും വിജയക്കുതിപ്പ്. മുന്‍ നിര താരങ്ങള്‍ വികാസ് കൃഷ്ണന്, ശിവ ഥാപ്പ, സുമിത് സംഗ്വാന്, അമിത് ഫംഗല്‍ എന്നിവര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ജയത്തോടെ നാലു സെമിയില്‍ കടന്നു. ഇവര്‍ മെഡല്‍ ഉറപ്പിക്കുകയും ചെയ്തു. ഈ നാലു താരങ്ങളും ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
വികാസ് 75 കിലോ വിഭാഗത്തിലാണ് ജയം സ്വന്തമാക്കിയത്. ഇന്തോനേഷ്യയുടെ ബ്രാമ ഹെന്‍ഡ്ര ബെത്തോബനെയാണ് താരം വീഴ്ത്തിയത്. താരത്തിന്റെ ആക്രമണത്തില്‍ ഇന്തോനേഷ്യന്‍ താരത്തിന് കാലിടറുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വികാസ് ടൂര്‍ണമെന്റില്‍ മെഡല്‍ നേടാന്‍ പോകുന്നത്. നേരത്തെ 2015ലെ ടൂര്‍ണമെന്റില്‍ താരം വെള്ളി നേടിയിരുന്നു. കൊറിയയുടെ ഡോങ് യുന്‍ ലീ ആണ് സെമിയില്‍ താരത്തിന് എതിരാളി.
അതേസമയം ശിവ ചൈനീസ് തായ്പേയുടെ ചു-എന്‍ ലായിയെയാണ് വീഴ്ത്തിയത്. ജയത്തോടെ തുടര്‍ച്ചയായ മുന്നാം തവണ മെഡലുറപ്പിക്കാനും താരത്തിനായി. ടോപ് സീഡ് താരമായ ചിന്‍സോറിഗ് ബാത്താര്സുക്കാണ് സെമിയില്‍ താരത്തിന്റെ എതിരാളി.
സുമിത് ചൈനീസ് താരം ഫെങ്കായിയെയാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ താജിക്കിസ്ഥാന്റെ ജാക്കോണ് കുര്ബോനോവാണ് സുമിതിന് എതിരാളി. 49 കിലോ വിഭാഗത്തില്‍ ഇന്തോനേഷ്യയുടെ വാങു ലാങുവിനെയാണ് അമിത് വീഴ്ത്തിയത്. സെമിയില്‍ കരുത്തനായ എതിരാളിയാണ് സുമിത്തിനെ കാത്തിരിക്കുന്നത്. ഉസ്ബെക്കിസ്ഥാന്റെ ഹസന്‍ബോയ് ദുസ്മതോവാണ് എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."