പെമ്പിളൈ ഒരുമൈ സമരം തൊഴിലാളികള്‍ക്കു വേണ്ടിയല്ല: ആര്. ചന്ദ്രശേഖരന്
കോഴിക്കോട്: പെമ്പിളൈ ഒരുമൈയുടെ സമരം തൊഴിലാളികള്‍ക്കു വേണ്ടിയല്ലെന്നും അതിനാല്‍ ഐ.എന്‍.ടി.യു.സി അതില്‍ അഭിപ്രായം പറയില്ലെന്നും സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്.
കെ.എസ്.ആര്.ടി.സിയില്‍ തൊഴിലാളികളും ട്രേഡ് യൂനിയനുകളും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതായും മെക്കാനിക്കല്‍ വിഭാഗം നടത്തിയ സമരം ഇതിനൊരു സൂചനയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യൂനിയന്‍ നിലപാടിനു വിരുദ്ധമായ നിലപാടാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ട്രേഡ് യൂനിയനുകള്‍ മനസിലാക്കേണ്ടതുണ്ട്.
കെ.എം മാണി നാല്ക്കവലയില് നില്‍ക്കുകയാണ്. ആരു വിളിച്ചാലും അങ്ങോട്ടുപോകും. യു.ഡി.എഫ് വിളിക്കേണ്ടതില്ല എന്നാണ് ഐ.എന്‍.ടി.യു.സിയുടെ അഭിപ്രായം. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ സമരം ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയനുകളുടെ യോജിച്ച സമരം തുടരും. വാര്‍ത്താസമ്മേളനത്തില്‍ പി.ശങ്കരന്, എം.രാജന്, എം.പി പദ്മനാഭന് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."