HOME
DETAILS

നാം ഇത്രയും വര്‍ഗീയമാവണോ ?

  
backup
May 03 2017 | 21:05 PM

%e0%b4%a8%e0%b4%be%e0%b4%82-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%ae%e0%b4%be%e0%b4%b5%e0%b4%a3%e0%b5%8b

സംശയമേതുമില്ല, കേരളത്തില്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ സംഭാവനയര്‍പ്പിച്ച രാഷ്ട്രീയ കക്ഷി ഭാരതീയ ജനാധിപത്യപാര്‍ട്ടി തന്നെയാണ്. രാമരാജ്യപരിഷത്തും, ഹിന്ദുമഹാസഭയും ഒക്കെ ആയി തുടങ്ങി ജനസംഘമായി രൂപാന്തരം പ്രാപിച്ച പാര്‍ട്ടി അക്കാലം മുതല്‍ തന്നെ തെരഞ്ഞെടുപ്പുകളില്‍ മുഖം കാണിക്കുകയും കെട്ടിവച്ച പണം സര്‍ക്കാര്‍ ഖജനാവിലേക്ക് സംഭാവന ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവല്ലോ. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയായി. പ്രാദേശിക തെരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ മത്സരിച്ച് തോറ്റ് ബുക്ക് റെക്കോര്‍ഡിലേക്ക് ഓടുകയായിരുന്ന മുന്‍ കേന്ദ്രമന്ത്രിയിലൂടെ തിരുവനന്തപുരം നേമത്ത് അവര്‍ക്ക് കൈനീട്ടം വില്‍ക്കാന്‍ കഴിഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ജനതാദളും തമ്മിലടിച്ചിടത്താണ് ഒ. രാജഗോപാല്‍ 8671 വോട്ടിന്റെ മേന്മയോടെ കരപറ്റിയത്.
ആ ഒരു ബലത്തില്‍ രണ്ടുവര്‍ഷം കഴിഞ്ഞ് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇരുപതില്‍ പത്ത് സീറ്റ് ലഭിക്കുമെന്ന് വീരവാദംമുഴക്കിയാണ് ബി.ജെ.പി അരയും തലയും മുറുക്കി നടക്കുന്നത്. ജനാധിപത്യകക്ഷികള്‍ കാലുവാരുകയും മതേതര മുന്നണികള്‍ തമ്മിലടിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ അഞ്ചുസംസ്ഥാനങ്ങള്‍ ഒപ്പം നിന്നുവെന്നത് നേര്. പിന്നാലെ ഡല്‍ഹി നഗരസഭയും അവര്‍ക്ക് കിട്ടി. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പരാതികള്‍ക്ക് നേരെപോലും കണ്ണടച്ചവര്‍ ആ തന്ത്രം ഉപയോഗിച്ചാണെങ്കിലും ഹൈന്ദവവല്‍ക്കരണം മലപ്പുറത്തിന്റെ മണ്ണിലും ഇറക്കാന്‍ കഴിയുമെന്നു മോഹിച്ചതും മറക്കുന്നില്ല. എന്നാല്‍ രണ്ടു മുസ്്‌ലിം സ്ഥാനാര്‍ഥികള്‍ രണ്ടുമുന്നണിക്കുവേണ്ടി അങ്കത്തട്ടിലിറങ്ങിയ ഈ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം പേര്‍ കൂടുതല്‍ വോട്ടര്‍മാരായി ഇറങ്ങിയപ്പോഴും ആയിരം വോട്ടുപോലും കൂടുതല്‍ നേടിയെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. കേരളത്തിന്റെ ഈ മതേതര മനസിനു ക്ഷതമേല്‍പ്പിക്കാന്‍ പാകത്തില്‍ നടത്തിയ ശ്രമങ്ങളെല്ലാം തോറ്റുതുന്നം പാടി. ഇപ്പോള്‍ മലപ്പുറത്ത് ജയിച്ചത് വര്‍ഗീയതയാണെന്ന് നാണമില്ലാതെ വിളിച്ചുകൂവുന്നു സംഘ്പരിവാര്‍. ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന കുറ്റാരോപണം.
ഗോവധ നിരോധനം പോലുള്ള നിലപാടുകളോടുപോലും മുഖംതിരിച്ചു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ മൊത്തം തന്നെ മാംസാഹാരം വര്‍ധിക്കുകയാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ പറയുമ്പോള്‍ മുസ്്‌ലിംകളെക്കാളേറെ ദലിതരെ പട്ടിണിയിലാക്കുന്ന ഒരു മുദ്രാവാക്യം ഉയര്‍ത്തിയത് കൊണ്ട് കേരളത്തില്‍ കാര്യമില്ലെന്നും അവര്‍ക്കറിയാം. പച്ചക്കറി കൃഷിയില്‍ വ്യാപകമായി വിഷാംശം ചേര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ നോണ്‍വെജിറ്റേറിയന്‍ വര്‍ധിച്ചതെന്ന മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മതസൗഹാര്‍ദത്തിനു പേരുകേട്ട നമ്മുടെ സംസ്ഥാനത്തിന്റെ കൈയും കാലും വെട്ടുന്ന തരത്തിലുള്ള നടപടികള്‍ക്കാണ് ബി.ജെ.പിയുടെ പുതിയ നേതൃത്വം ഇറിങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. തീവ്ര ആര്‍.എസ്.എസ് ബന്ധമുള്ള കുമ്മനം രാജശേഖരന്‍ നേതൃനിരയില്‍ എത്തിയതോടെ ഇത് ആപത്ക്കരമായി നീങ്ങുകയും ചെയ്യുന്നു. ജാതി-മത വിവേചനത്തിന് എതിരായി നിന്ന ശ്രീനാരായണ ഗുരുവിനെപ്പോലും ഹിന്ദു സന്യാസി എന്നല്ലേ അദേഹം വിശേഷിപ്പിച്ചത്?
വൈദേശികാധിപത്യത്തിനെതിരേ ഒരു നൂറ്റാണ്ടോളം സാമൂതിരിയുടെ നാവികപ്പടക്കു കാവല്‍ നിന്ന കുഞ്ഞാലി മരക്കാരുടെ ജീവ ത്യാഗത്തിന്റെ കഥകളൊന്നും കുമ്മനം പ്രഭൃതികള്‍ അറിയാത്തതല്ല. ഗാന്ധിവധത്തിന് ശേഷം ഇന്ത്യയില്‍ മതേതരത്വത്തിന് ഏറ്റവും വലിയ ആഘാതമായ ബാബരി മസ്ജിദ് ധ്വംസനത്തില്‍ കോപക്രാന്തരായ ഒരു കേരളീയ സമൂഹത്തെ പിടിച്ചുനിര്‍ത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പരിശ്രമമെങ്കിലും അവര്‍ ഓര്‍ക്കേണ്ടതായിരുന്നു. അതെല്ലാം മറന്നാണ് എട്ടുകോടി മെമ്പര്‍ഷിപ്പോടെ ലോകത്തെ ഒന്നാം നമ്പര്‍ കക്ഷി ആണെന്ന് കഴിഞ്ഞ വര്‍ഷം അവകാശപ്പെട്ട പാര്‍ട്ടിക്ക് ഈ ഉപതെരഞ്ഞെടുപ്പില്‍ ഏഴുശതമാനം വോട്ടുപോലും കിട്ടാതെ പോയത്. അഞ്ചുലക്ഷത്തോളം ഹൈന്ദവരുള്ള മണ്ഡലത്തില്‍ ലഭിച്ചത് ഏഴുശതമാനം വോട്ട് മാത്രം. ഒരുലക്ഷം വോട്ടുപോലും തികയ്ക്കാന്‍ കഴിയാതെ പോയി.
ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള കേരളത്തില്‍ അവരെ പാട്ടിലാക്കാന്‍ മുന്‍പ് പല ശ്രമങ്ങളും നടത്തിയ പാര്‍ട്ടിയാണ് ബി.ജെ.പി. കെ.ജി മാരാര്‍ പ്രസിഡന്റായ കാലത്ത്് അദേഹം പാണക്കാട് ചെന്ന് മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ട ചരിത്രം കൂടിയുണ്ട്. പിന്നാലെ വന്നവരില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ പി.എസ് ശ്രീധരന്‍പിള്ളയും ആ സൗഹൃദത്തിന് ശ്രമിക്കുന്ന ഒരാളാണ്. എന്നാല്‍ ജമ്മു കശ്മീരില്‍ മെഹ്ബൂബ് മുഫ്തിയുടെ പി.ഡി.പി യുമായി നടത്തിയ കൂട്ടുകച്ചവടം മറ്റെവിടെയും വിജയിച്ചിട്ടില്ല. കേന്ദ്രത്തില്‍ ഏതാനും മുസ്്്‌ലി മന്ത്രിമാരെ തിരുകിക്കയറ്റിയപ്പോഴോ ചില സംസ്ഥാനങ്ങളില്‍ അത്തരക്കാരെ സംസ്ഥാന അധ്യക്ഷരാക്കിയപ്പോഴോ അവര്‍ക്കു ലക്ഷ്യം കാണാനൊത്തിട്ടില്ല.
1991 ലെ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് വി.എം റഹ്്മാന്‍ എന്ന ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്തിയ പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയെപ്പോലെ ഒരു സാഹിത്യനായകനെ ബേപ്പൂരില്‍ ടിക്കറ്റ് നല്‍കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടതാണല്ലോ. ഇവിടങ്ങളിലൊക്കെ ജാമ്യസംഖ്യപോലും നഷ്ടപ്പെടുന്നത് ഭൂരിപക്ഷത്തിന്റെ വര്‍ഗീയത കൊണ്ടാണോ?
ഒരു മുസ്്‌ലിമിനു പോലും ടിക്കറ്റ് നല്‍കാതെ ഇസ്‌ലാം മതവിശ്വാസികള്‍ ഏറെയുള്ള ഉത്തര്‍പ്രദേശില്‍ ഭരണം പിടിച്ചടക്കിയ ബി.ജെ.പി ഗോവധം നിരോധിക്കണമെന്നും ആര്‍.എസ്.എസ് സാമൂഹ്യസേവന സംഘടനയാണെന്നും സാക്ഷ്യപത്രം നല്‍കുന്ന ഒരു മുഹ്‌സിന്‍ റാസയെ കണ്ടെത്തി മന്ത്രിയാക്കിയത് കൊണ്ടും കാര്യമില്ല. മുസ്്‌ലിംകള്‍ മാത്രമുള്ള ലക്ഷദ്വീപില്‍ ഒരു അബ്ദുല്‍ഖാദര്‍ ഹാജിയെ കണ്ടെത്തി പ്രസിഡന്റാക്കിയത് കൊണ്ടുമായില്ല. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പി തൂത്തുവാരിയെങ്കിലും ടിക്കറ്റ് കൊടുത്ത അഞ്ചുമുസ്്‌ലിം സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. നാലുപേരും മൂന്നാം സ്ഥാനത്താണ് എത്തിയത്. ഇപ്പോള്‍ ബാബരി മസ്ജിദ് പ്രദേശത്ത് ക്ഷേത്രനിര്‍മാണവും മുത്തലാഖ് നിരോധനവും ഗോവധ നിരോധനവും പറഞ്ഞ് സെക്യുലര്‍ ഹിന്ദുക്കളെപ്പോലും വലവീശിപ്പിടിക്കാനാണ് ശ്രമം.
കേരളത്തിലാകട്ടെ, ദീന്‍ദയാല്‍ ഉപാധ്യായ ജയന്തി എന്ന പേരിലാണെങ്കിലം കായികമത്സരങ്ങള്‍ നടത്തിയും ജനപിന്തുണ നേടാന്‍ ബി.ജെ.പി ശ്രമിക്കുന്നു. ഫുട്‌ബോളും ക്രിക്കറ്റും മാത്രമല്ല, തലപ്പന്തും കിളിത്തട്ടും വരെ കേരള യുവമോര്‍ച്ച നേതൃത്വം നല്‍കുന്ന ഈ അജണ്ടയിലുണ്ട്.
അതേസമയം തീവ്ര ഹിന്ദുവികാരം ഉണര്‍ത്തി മതേതരവാദികളായ ഹൈന്ദവരെപ്പോലും വഴിതെറ്റിക്കാനുള്ള ശ്രമം ബി.ജെ.പിയുടെ കേരളനേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്നു. ഹിന്ദു എക്കണോമിക് ഫോറം എന്ന പേരില്‍ ഒരു സംഘടന രൂപവല്‍ക്കരിക്കുകയും അവര്‍ ഒരു ദേശീയ വാണിജ്യ ഉച്ചകോടി കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടത്തുകയും ചെയ്യുന്നതില്‍ നമുക്കാര്‍ക്കും പരിഭവമില്ല. കേരളത്തില്‍ ഹിന്ദുജനസംഖ്യ കുറഞ്ഞുവരികയാണെന്നു പറഞ്ഞ് നടക്കുന്നവര്‍ ഇവരാണെങ്കിലും. വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ എറണാകുളം വൈറ്റിലയില്‍ നടന്ന രണ്ടുദിവസത്തെ ഹിന്ദു ഹെല്‍പ്‌ലൈന്‍ ദേശീയ സമ്മേളനം കൂടുതല്‍ ആപല്‍ക്കരമായ വഴിയിലേക്കാണ് നീങ്ങിയത്. ഹിന്ദുക്കള്‍ക്ക് മാത്രമായി സേവനം ലഭിക്കുന്ന ടോള്‍ ഫ്രീ കാള്‍ സെന്റര്‍ ആരംഭിക്കാനും സാമ്പത്തികമായും വ്യാവസായികമായും സഹായങ്ങള്‍ നല്‍കാനുമുള്ള തീരുമാനമാണത്. കേരളത്തിന്റെ മണ്ണില്‍ വേവുന്ന പരിപ്പല്ല അതെന്ന് കരുതുന്ന വിശ്വാസികളായ ഹിന്ദുക്കള്‍ ഏറെയുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇവിടെയാണ് തൊഴിലുറപ്പ് സഹായവും ചികിത്സാസഹായവും മുതല്‍ ഒരുപിടി അരി എന്ന പദ്ധതിവരെ ഹൈന്ദവര്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ വിശ്വഹിന്ദു പരിഷത്ത് പരിപാടിയിടുന്നത്.
രാജ്യാന്തര രംഗത്ത് പ്രധാനമധ്യസ്ഥ കേന്ദ്രമായി ഇന്ത്യ വളരുകയാണെന്നും നമ്മുടെ ചീഫ് ജസ്റ്റിസ് ജഗ്ദീശ് സിങ് കെഹാര്‍ ആര്‍ബിട്രേഷന്‍ ഉച്ചകോടിയില്‍ അഭിമാനത്തോടെ പറയുമ്പോഴാണ് ബി.ജെ.പി നേതൃനിരയിലെ ചിലര്‍ മൊത്തമായും ചില്ലറയായും വര്‍ഗീയത വിറ്റുകാശാക്കാന്‍ ശ്രമിക്കുന്നത്. ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഹിന്ദുഭക്തജനസഹസ്രങ്ങള്‍ തൊട്ടടുത്ത വാവര്‍ പള്ളിയില്‍ കാണിക്ക അര്‍പ്പിച്ചാണ് ദര്‍ശനം പൂര്‍ത്തിയാക്കുന്നതെന്ന വിവരം അവര്‍ക്കറിയില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മക്കായി ആരംഭിച്ച ബൈത്തുറഹ്്മ പദ്ധതിയില്‍ എത്രയെത്ര ഹിന്ദു സഹോദരങ്ങള്‍ക്ക് കൂടിയാണ് വീടുകള്‍ ലഭിച്ചതെന്നവര്‍ അന്വേഷിക്കുന്നില്ല. അത്യാസന്നനായി കിടക്കുകയായിരുന്ന പട്ടാമ്പിയിലെ ശാഫി നവാസിന് സ്വന്തം രോഗത്തെ അവഗണിച്ച് വൃക്കദാനം ചെയ്ത മാവേലിക്കരയിലെ ലേഖ നമ്പൂതിരിയെ അവര്‍ക്കറിയില്ല. മുക്കാളി ജുമാമസ്ജിദിന്റെ ഇഫ്താര്‍ സംഗമത്തില്‍ സഹകരിക്കുന്ന അവിടുത്തെ അയ്യപ്പക്ഷേത്ര ഭാരവാഹികളെപ്പറ്റി അവര്‍ കേട്ടിട്ടില്ല.
വളാഞ്ചേരി മുന്നാക്കല്‍ മസ്ജിദ് കമ്മിറ്റി ഒന്നിടവിട്ട ഞായറാഴ്ചകളില്‍ അമുസ്്‌ലിം സഹോദരങ്ങള്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്നത് അവരുടെ അറിവിലില്ല. വര്‍ഷംതോറും തന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്തുന്നയാളാണ് ഗാനഗന്ധര്‍വന്‍ യേശുദാസ് എന്ന് അവര്‍ ഓര്‍ക്കുന്നില്ല. കടലുണ്ടിയില്‍ റെയില്‍ പാളം മുറിച്ചുകടക്കവെ തീവണ്ടി വരുന്നതറിയാതെ കേള്‍വിക്കുറവുള്ള രാമനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വണ്ടികയറി മരിച്ച ഫറോക്കിലെ മുന്‍ ട്രഷറി സൂപ്രണ്ട് പി.വി അബ്ദുറഹ്്മാന്റെ കഥയോ, ദലിതരായ രണ്ടു ഹൈന്ദവ യുവാക്കള്‍ കോഴിക്കോട് മാന്‍ഹോളില്‍ വീണുവെന്ന് കേട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ ചാടിയിറങ്ങി ജീവന്‍ ത്യജിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കഥ അവര്‍ കേട്ടിട്ടില്ല. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടില്‍ രാജു എന്ന മുപ്പത്തെട്ടുകാരന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചപ്പോള്‍ ശവം അടക്കാന്‍ വിഷമിച്ച ആ കൂലിപ്പണിക്കാരന്റെ കുടുംബത്തിന് അയല്‍വാസിയായ മുസ്്‌ലിം തേനം മാക്കല്‍ ശിബ്്‌ലി സ്വന്തം വീട്ടുമുറ്റത്ത് സ്ഥലം നല്‍കുകയും ശേഷക്രിയകള്‍ക്ക് പണം നല്‍കുകയും ചെയ്ത വാര്‍ത്തയും അവര്‍ കേട്ടിട്ടില്ല.
ഈ കേരളത്തിലാണ് ഹൈന്ദവര്‍ക്ക് മാത്രമായി സഹായം നല്‍കാന്‍ ഒരു ടോള്‍ഫ്രീ ഫോണ്‍ നമ്പറുമായി ചിലര്‍ രംഗത്തുവരുന്നത്. മുസ്്‌ലിംകളിലെ പിന്നാക്കക്കാരെ കണ്ടെത്തി അവരെ ആകര്‍ഷിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആറോളം സമ്മേളനങ്ങള്‍ നടത്താന്‍ നിയുക്തനായ കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രിയായ ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെങ്കിലും എന്തുപറയാനുണ്ട് എന്ന് നമുക്ക് കാത്തിരുന്ന് കാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  21 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  43 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago