ഇറാനിലെ ഖനിയില്‍ സ്ഫോടനം: 50 പേര് കുടുങ്ങി
തെഹ്റാന്: ഇറാനില്‍ ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 50 പേര് ഖനിയിലകപ്പെട്ടു. ഗൊലിസ്ഥാന് പ്രവിശ്യയിലെ അസാദശഹറിനടുത്താണ് സ്ഫോടനമുണ്ടായത്. ഖനിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ 25 അംഗ സംഘം ഖനിയില്‍ പ്രവേശിിതായി ഗൊലിസ്ഥാന് പ്രവിശ്യാ ഡെപ്യൂട്ടി എമര്‍ജന്‍സി മേധാവി ഹമിദറെസ മൊന്ടാസരി പറഞ്ഞു.
ഖനിയില്‍ നിന്ന് 21 പേരെ പുറത്തെടുത്തതായി റെഡ്ക്രസന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖനിയിലേക്കെത്താനുള്ള രണ്ടാമത്തെ തുരങ്കവും തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയത്. മീഥൈന്‍ വാതകം ഖനിയില്‍ പ്രവഹിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. ജീവനക്കാര്‍ ജോലി മാറുന്ന സമയത്താണ് അപകടം. ഒരു ഷിഫ്റ്റില്‍ 40 പേരാണ് ഉണ്ടാകുക. ഇവരും അടുത്ത ഷിഫ്റ്റിനു എത്തിയവരുമാണ് അപകടത്തില്‍പ്പെട്ടത്. 12 പേര് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."