അഫ്ഗാനില്‍ നാറ്റോ സഖ്യത്തിനു നേരെ ഐ.എസ് ആക്രമണം: എട്ടു മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ എംബസിക്കടുത്ത് നാറ്റോ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് യു.എസ് സൈനികരും ഉള്‍പ്പെടും.
രാവിലെ തിരക്കേറിയ സമയത്തായിരുന്നു ആക്രമണം. യു.എസ് എംബസിക്ക് സമീപത്ത് നാറ്റോ വാഹനവ്യൂഹം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രണ്ട് സൈനിക വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചു. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. 2015 മുതല്‍ അഫ്ഗാനിസ്ഥാനില്‍ ഐ.എസ് നിരവധി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.അഫ്ഗാനിസ്ഥാനില്‍ ഐ.എസ് ക്യാംപിനെതിരേ ഈയിടെ യു.എസ് രണ്ട് കനത്ത ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഐ.എസും തിരിച്ചടിക്കുന്നുണ്ട്. ഏറ്റവും വലിയ ആണവേതര ബോംബും നേരത്തെ ഐ.എസ് ക്യാംപിനു നേരെ യു.എസ് പ്രയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."