ബ്രെക്സിറ്റ് ബില്ലിന് 100 ബില്യന്‍ യൂറോ നല്‍കില്ലെന്ന് യു.കെ
ലണ്ടന്‍: ബ്രെക്സിറ്റ് ബില്ലിനെ ചൊല്ലി ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും തമ്മില്‍ ഇടയുന്നു. ബില്ലിനു വേണ്ടി 100 ബില്യന്‍ യൂറോ അടയ്ക്കാന്‍ തയാറല്ലെന്ന് ബ്രിട്ടന് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബ്രെക്സിറ്റ് ബില്‍ ഇല്ലെന്നും കണക്കുകള്‍ തീര്‍ക്കാനാവശ്യമായ പണമല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി മൈക്കിള്‍ ബാര്‍ണിയര്‍ പറഞ്ഞു. ബ്രെക്സിറ്റ് ബില്ലിനുള്ള പണം നല്‍കില്ലെന്ന് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡാവിസാണ് വ്യക്തമാക്കിയത്.
ഐ ടി.വിയുടെ ഗുഡ്മോണിങ് ബ്രിട്ടന് എന്ന പരിപാടിയിലാണ് അദ്ദേഹം വിവാദ തീരുമാനം നടത്തിയത്. നീതിപൂര്‍വമായ വഴികളിലൂടെയുള്ള എല്ലാവിധ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും നല്കാന് യു.കെ തയാറാണ്. പക്ഷെ യൂറോപ്യന്‍ യൂനിയന്റെ താല്പര്യത്തിന് മാത്രം മുന്‍ നിര്‍ത്തിയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ഡെവിസ് പറഞ്ഞു.എന്നാല്‍ യു.കെയുടെ തീരുമാനത്തിനെതിരേ യൂറോപ്യന്‍ യൂനിയന്‍ മുഖ്യകൂടിയാലോചകന് മൈക്കിള്‍ ബര്‍നര്‍ രംഗത്തെത്തി. ബ്രെക്സിറ്റ് ബില്ലിന് തുക നല്കാന് ആവശ്യപ്പെടുന്നത് യു.കെയ്ക്കുള്ള ശിക്ഷയല്ലെന്നും യൂറോപ്യന്‍ യൂനിയന്‍ നല്‍കാനുള്ള തുക നിര്‍ബന്ധമായും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രെക്സിറ്റുമായി സൗഹാര്‍ദപരമായ ബന്ധമാണ് യൂറോപ്യന്‍ യൂനിയന്‍ ആഗ്രഹിക്കുന്നതെന്നും തുക നല്‍കാനുള്ള യു.കെയുടെ സമയം തുടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."