രണ്ടാം സൗരയൂഥത്തെ കണ്ടെത്തിയെന്ന് ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: നമ്മുടേതിന് സമാനമായ മറ്റൊരു സൗരയൂഥം കൂടി കണ്ടെത്തി. 10.5 പ്രകാശവര്‍ഷം അകലെയാണ് ശാസ്ത്രജ്ഞര്‍ രണ്ടാം സൗരയൂഥം എന്നു വിശേഷിപ്പിക്കുന്ന സൗരയൂഥത്തെ കണ്ടെത്തിയത്. സൂര്യന് സമാനമായ നക്ഷത്രത്തെയാണ് ഗ്രഹങ്ങള്‍ ചുറ്റുന്നത്. എപ്്സിലോണ് എരിഡാനി (എപ്്സ് എരി) എന്നറിയപ്പെടുന്ന നക്ഷത്രമാണിത്. അമേരിക്കയിലെ അരിസോണ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്. നമ്മുടെ സൗരയൂഥത്തിനോട് സമാനമാണ് പുതുതായി കണ്ടെത്തിയതും.
നേരത്തെ എപ്സ് എരിയെ പാറക്കൂട്ടങ്ങളാണെന്നായിരുന്നു കണ്ടെത്തിയത്. പിന്നീടാണ് ഗ്രങ്ങള്‍ ഇതിനെ ചുറ്റുന്നതായി കണ്ടെത്തിയത്. എപ്സ് എരിയില്‍ വാതകവും പൊടിപടലവും ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. വ്യാഴത്തിനോളം വലിപ്പമാണ് എപ്്സിനുള്ളത്. സൂര്യനില്‍ നിന്ന് വ്യാഴത്തിലേക്കുള്ള ദൂരത്തിന് സമാനമായ അകലത്തിലാണ് ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നത്. സ്ട്രാറ്റോസ്ഫിയറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് അസ്ട്രോണമി (സോഫിയ) ചിത്രം വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലിലെത്തിയത്. നാസയുടെ സ്പിറ്റ്സര്‍ സ്പേസ് ടെലസ്കോപ് ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."