'ഉറവി'ന്റെ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക: ഇ.എസ് ഹസ്സന്‍ ഫൈസി
കളമശ്ശേരി:സമൂഹത്തിലെ അവശരേയും അശരണരേയും സഹായിക്കാന്‍ സംസ്ഥാന തലത്തില്‍ രൂപീകൃതമായ ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് ആന്റ് എയ്ഡ് വെഞ്ചര്‍(ഉറവ്) ജില്ലാ തലത്തില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികാന്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി ആവശ്യപ്പെട്ടു. കളമശ്ശേരി മര്‍ക്കസില്‍ സജ്ജീകരിക്കുന്ന ജില്ലാ ഓഫീസിന്റേയും റിലീഫ് സെല്ലിന്റേയും ആദര്‍ശ വിശദീകരണത്തിന്റേയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ ഖുത്തബാഅ് ജില്ലാ പ്രസിഡന്റ് ബഹു. ശംസുദ്ദീന്‍ ഫൈസിയുടെ ദുആയോടെ നടന്ന സമ്മേളനം സമസ്ത ജില്ലാ പ്രസിന്റ് ബഹു. ഐ.ബി. ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ ഉറവ് റിലീഫ് സെല്ലിന്റെ പദ്ധതിയുടെ പ്രഖ്യാപനവും റിലീഫ് സെല്ലിന്റെ പ്രഥമ സഹായം എന്ന നിലയിലുള്ള 2 രോഗികളുടെ ചികിത്സാ ചിലവ് പൂര്‍ണമായി ജില്ലാ കമ്മിറ്റി എടുത്തതിന്റെ പ്രഖ്യാപനവും മജ്‌ലിസുന്നൂര്‍ ജില്ലാ ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. ഉറവിന്റെ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി എ.എം.പരീദ് സാഹിബ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ആദര്‍ശ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.
സമസ്ത നേതാക്കളായ ഇ.എസ്.ഹസ്സന്‍ ഫൈസ്, ഐ.ബി.ഉസ്മാന്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ജംഇയ്യത്തുല്‍ ഖുത്തബാഅ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അനസ് ബാഖവി എന്നിവരെ സമ്മേളനത്തില്‍ വച്ച് ഷാള്‍ അണിയിച്ച് പ്രത്യേകം ആദരിക്കുകയും ജംഇയ്യത്തുല്‍ മുഅല്ലമീന്റെ ജില്ലാ ഫെസ്റ്റ് ഭംഗിയായ നടത്തിയതിനുള്ള മെമെന്റൊ കെ.എം.യൂസുഫ് മാസ്റ്റര്‍ക്ക് നല്‍കുകയും ചെയ്തു.സമ്മേളനത്തില്‍ സി.കെ.അബ്ദുല്‍ റഹ്മാന്‍ മൗലവി, അബ്ദുസ്സമദ് ദാരിമി, എം.എം.അബൂബക്കര്‍ ഫൈസി, ജഅ്ഫര്‍ ശരീഫ് വാഫി, അഡ്വ.സി.എം.ഇബ്രാഹിം ഹാജി, ടിഎ.ബഷീര്‍, കെ.എം.അബ്ദുല്‍ റഹ്മാന്‍, പി.എം. പരീദ് കുഞ്ഞ്, ഹസ്സൈനാര്‍ മൗലവി, കെ.ഇ.അഷ്‌റഫ് ഹാജി, സൈനുദ്ദീന്‍ മാസ്റ്റര്‍,മുവ്വാറ്റുപുഴ, അഡ്വ.എ.പി. ഇബ്രാഹിം മാസ്റ്റര്‍,കളമശ്ശേരി, പി.എച്ച്.അബൂബക്കര്‍,വൈപ്പിന്‍, എ.എ.ഇബ്രാഹിം കുട്ടി തൃക്കാക്കര, ടി.പി.മന്‍സൂര്‍ മാസ്റ്റര്‍,പെരുമ്പാവൂര്‍, ടി.എ.മുറാറത്, എറണാകുളം, ഡോക്ടര്‍ ഫസല്‍, തൃപ്പൂണിത്തുറ, ടി.എ.ഷാജഹാന്‍,കുന്നത്തുനാട്, ഷാജഹാന്‍ ഖാസിമി,ആലുവ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു,ജില്ലാ ജനറല്‍ സെക്രട്ടറി സി.എം. അബ്ദുല്‍ റഹ്മാന്‍ കുട്ടി സ്വാഗതവും, സെക്രട്ടറി കബീര്‍ മുട്ടം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."