സുജലം നാട്ടുകൂട്ടം ആശയ രൂപീകരണ പരിപാടി സംഘടിപ്പിച്ചു
കൃത്രിമ മഴ വിജയസാധ്യത കുറഞ്ഞതും പരിസ്ഥിതിക്ക് പ്രതികൂലമായി മാറാവുന്നതും: എസ്.പി രവി
പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലുള്ള കൃത്രിമ മഴ പദ്ധതി സാങ്കേതികമായി വിജയസാധ്യത കുറഞ്ഞതും പരിസ്ഥിതിക്ക് പ്രതികൂലമായി മാറാവുന്നതുമായ ഒന്നാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്.പി രവി. ആധുനിക ശാസ്ത്രം തെറ്റല്ലെന്നും പക്ഷേ ശാസ്ത്രത്തെ ഉപയോഗിച്ചതില്‍ സംഭവിച്ച പിഴവാണ് കേരളം ഇന്നനുഭവിക്കുന്ന ജലദൗര്‍ലഭ്യത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മറ്റി സുഭാഷ് മൈതാനിയില്‍ സംഘടിപ്പിച്ച സുജലം നാട്ടുക്കൂട്ടം ആശയ രൂപീകരണ പരിപാടിയില്‍ സംശയങ്ങള്‍ക്കുള്ള മറുപടിയായാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കേരളത്തില്‍ പതിവ് മഴ ലഭിക്കുന്നുണ്ടെങ്കിലും പെയ്ത്ത് വെള്ളം ഉപയോഗ ക്ഷമമാകാതെ പോകുന്നത് തടയുന്നതിനുള്ള പരിസ്ഥിഥി സൗഹൃദ മാര്‍ഗ്ഗങ്ങളാണ് സംസ്ഥാന പ്രോത്സാഹിപ്പിക്കേണ്ടത്. ശാസ്ത്രീയ പരീക്ഷണങ്ങളേക്കാള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി വികസിപ്പിച്ചെടുത്ത പഴയ രീതിശാസ്ത്രങ്ങളാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
പ്രമുഖ പത്രപ്രവര്‍ത്തകനും ദി ഇന്ത്യന്‍ ടെലിഗ്രാം എഡിറ്റര്‍ ഇന്‍ ചീഫുമായ പി.കെ പ്രകാശ് നയിച്ച നാട്ടുകൂട്ടം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആകാശവാണി കൊച്ചി എഫ്.എം പ്രോഗ്രാം എക്‌സിക്യൂട്ടീവ് ശ്രീകുമാര്‍ മുഖത്തല ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചിറകള്‍ ശുചീകരിച്ചതില്‍ മുഖ്യപങ്കാളികളായ നാട്ടുകാരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ആദരിച്ചു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍ പാത്തിക്കല്‍ അധ്യക്ഷത വഹിച്ചു. പെരിയാര്‍ പുഴയെ കുറിച്ചും പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ജലസ്രോതസ്സുകളെ കുറിച്ചും പ്രതിപാദിക്കുന്ന ഡോക്യൂമെന്ററികളുടെ പ്രകാശനം, മഴവെള്ള സംഭരണ പദ്ധതിക്കായി മഴ കൊയ്ത്ത് എന്ന ചിത്രപ്രദര്‍ശനം എന്നിവ എം.ഇ.എസ് കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്‍ കേന്ദ്ര സര്‍ക്കാരിന്റെ ജല സംരക്ഷണ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍, കെ.പി.സി.സി സെക്രട്ടറി റ്റി.എം സക്കീര്‍ ഹുസൈന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്‌സി ജോര്‍ജ്ജ്, ഷൈമി വര്‍ഗ്ഗീസ്, വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് സി.കെ അബ്ദുള്ള, ഒ.ദേവസ്സി, മനോജ് മൂത്തേടന്‍, കെ.എം.എ സലാം, ബേസില്‍ പോള്‍, തോമസ്.പി.കുരുവിള, ബാബു ജോണ്‍, കെ.പി വര്‍ഗ്ഗീസ്, എന്‍.എ ലുക്ക്മാന്‍, എസ്.ഷറഫ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറിമാരായ ജോജി ജേക്കബ്, ഷിജോ വര്‍ഗ്ഗീസ്, ഷാജി കുന്നത്താന്‍, മണ്ഡലം പ്രസിഡന്റുമാരായ കമല്‍ ശശി, ഷിഹാബ് പള്ളിക്കല്‍, ജിബിന്‍ ജോണി, കുര്യന്‍ പോള്‍, അജിത്ത് കുമാര്‍, ചെറിയാന്‍ ജോര്‍ജ്ജ്, ജോഷി.സി.പോള്‍, സനോഷ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."