മെട്രോയില്‍ കുടുംബശ്രീ വനിതകള്‍ക്ക് ജോലി
കാക്കനാട്: കൊച്ചി മെട്രോയില്‍ ജോലി പ്രതീക്ഷിച്ച് നൈപുണ്യ പരിശീലനത്തിന് ചേര്‍ന്ന് കബളിപ്പിക്കപ്പെട്ട കുടുംബശ്രീ വനിതകളുടെ ജോലി പ്രശ്‌നം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി ഈ മാസം 10ന് ചര്‍ച്ച നടത്തി പരിഹിക്കാമെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ഉറപ്പ് നല്‍കിയതായി പെണ്ണൊരുമ പ്രവര്‍ത്തകര്‍. കലക്ടറുടെ കാബിനില്‍ നടത്തിയ ചര്‍ച്ചയിലാണ് മെയ് 10ന് വീണ്ടും ചര്‍ച്ച നടത്താന്‍ ധാരണയായത്.
കൊച്ചി മെട്രോയുടെ ശുചീകരണം, പാര്‍ക്കിങ്, ടിക്കറ്റ് കളക്ടര്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍,ഗാര്‍ഡനിങ്, കാന്റീന്‍ സര്‍വീസ് തുടങ്ങിയ തസ്തികളില്‍ നിയമനം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ കുടുംബശ്രീ വനിതകള്‍ക്ക് ജോലി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പെണ്ണൊരു സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ നടത്തുന്ന സമരത്തെ തുടര്‍ന്നാണ് ജില്ല ഭരണകൂടവുമായി ബുധനാഴ്ച വൈകിട്ട് ചര്‍ച്ച നടത്തിയത്.
മെട്രോയില്‍ കുടുംബശ്രീ വനിതകള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറും കെ.എം.ആര്‍.എല്‍ അധികൃതരും തമ്മില്‍ ഉടമ്പടി ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി 271 കുടുംബശ്രീ അംഗങ്ങള്‍ക്ക് മെട്രോയിലെ വിവിധ തസ്തികളില്‍ നിയമനം നല്‍കണമെന്നാണ് പെണ്ണൊരു സംഘടന ആവശ്യം. നൈപുണ്യ പരിശീലനം നേടിയ സ്ത്രീകള്‍ക്ക് നിയമനം നല്‍കാതെ കുടുംബശ്രീ ജില്ല മിഷന്‍ അധികൃതര്‍ ഒത്തുകളിച്ചതായി നേതാക്കള്‍ ആരോപിച്ചു.
നിയമനം നിഷേധിക്കപ്പെട്ട സ്തീകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ താല്‍പ്പര്യം കാണിച്ചില്ല. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് കലക്ടര്‍ ചര്‍ച്ചക്ക് തയ്യാറായതെന്നും പെണ്ണൊരുമ സംഘനട കോഓഡിനേറ്ററും ബി.ജെ.പി ഇന്‍സ്ട്രീസ് സെല്‍ സംസ്ഥാന കണ്‍വീനറുമായ സി.വി.സജിനി പറഞ്ഞു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ സ്ഥലത്തില്ലാത്തിനാല്‍ അദ്ദേഹം തിരിച്ചെത്തിയാലുടന്‍ ചര്‍ച്ച നടത്താമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.
കുടുംബശ്രീ അംഗങ്ങള്‍ക്ക് മെട്രോയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം നൈപുണ്യ പരിശീനം പൂര്‍ത്തിയാക്കിയവര്‍ക്ക് മെട്രോ ആദ്യ ഘട്ടത്തില്‍ നൂറ് പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ളവര്‍ക്കും നിയമനം നല്‍കുണമെന്നാണ് പ്രധാന ആവശ്യം.
ഇക്കാര്യത്തില്‍ മന്ത്രി സഭ തീരുമാന പ്രകാരം നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ജില്ലാ കലക്ടറെ കൂടാതെ കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടാനി തോമസ്, കൊച്ചി ഡെപ്യൂട്ടി തഹസില്‍ദാര്‍ വൃന്ദ, പെണ്ണൊരുമ സംഘടനയെ പ്രതിനിധീകരിച്ച് സി.വി.സജിനി, സുനിത രാജേഷ്, മേരി അജി, പ്രിയ ശോഭി, മഞ്ജു രാധാകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."