HOME
DETAILS

നഷ്ടപ്രതാപങ്ങളുടെ തിരുശേഷിപ്പുമായി ആലപ്പുഴ കടപ്പുറം സന്ദര്‍ശകര്‍ക്ക് കുറവില്ല; സംവിധാനങ്ങള്‍ അശേഷമില്ല

  
backup
May 04 2017 | 01:05 AM

%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be%e0%b4%aa%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b6



ആലപ്പുഴ: അലകളുടെയും പുഴകളുടെയും നാടിനു കിഴക്കിന്റെ വെനീസെന്നു പേരു ചാര്‍ത്തപ്പെട്ടപ്പോള്‍ ഒപ്പം വയ്ക്കാന്‍ പലതുമുണ്ടായിരന്നു. സര്‍വസജ്ജമായ കടപ്പുറവും തിക്കുംതിരക്കുമേറിയ പോര്‍ട്ടും. രാജാകേശവദാസിന്റെ ആസൂത്രണ പട്ടണമെന്ന ഖ്യാതിനേടിയ ആലപ്പുഴ കടപ്പുറം ഇന്ന് നഷ്ടപ്രതാപങ്ങളുടെ തിരുശേഷിപ്പ് വഹിക്കുകയാണ്. രണ്ടു പതിറ്റാണ്ടിന് മുമ്പ് തുറമുഖത്തെത്തിയ ഗോതമ്പ് കപ്പല്‍ മാത്രമാണ് നാട്ടുക്കാര്‍ക്കിടയില്‍ അവസാന ഓര്‍മയായി നിലനില്‍ക്കുന്നത്.
ഒരുകാലത്ത് ഏറെ സജീവമായിരുന്ന പോര്‍ട്ട് പിന്നീട് ആധുനികതയെ ഒട്ടും ഉള്‍ക്കൊളളാതെ മുന്നോട്ടുപോയതാണ് തകര്‍ച്ചയ്ക്ക് കാരണമായത്. സര്‍വ്വ സംവിധാനവുമുളള മദര്‍ പോര്‍ട്ടാണ് ആലപ്പുഴയുടെത്. ഏറെ ഖ്യാതി നേടിയ കൊച്ചിന്‍ പോര്‍ട്ടിനുപോലും മദര്‍പോര്‍ട്ടെന്ന് പേര് ഇനിയും കൈവരിക്കാനായിട്ടില്ല. ക്രിത്രിമ പോര്‍ട്ട് നിര്‍മ്മിച്ച് ആലപ്പുഴയുടെ പ്രതാപം നഷ്ടപ്പെടുത്താന്‍ ലോബികള്‍തന്നെ പ്രവര്‍ത്തിച്ചിരുന്നതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. ആലപ്പുഴ തുറമുഖത്തെ രക്ഷിക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ പദ്ധതികള്‍ പലതും ആവിഷ്‌ക്കരിച്ചെങ്കിലും ഒന്നും നടപടിയായില്ല.
ഏറ്റവും ഒടുവില്‍ വിനോദ സഞ്ചാരത്തിന്റെ പേരില്‍ തുറമുഖത്തെ പൗരാണിക സ്മാരകമായി നിലനിര്‍ത്തി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുളള ബൃഹ്ത് പദ്ധതിക്കും ആലോചനയുണ്ടായിരുന്നു. എന്നാല്‍ കടലാസുകളില്‍ ഒതുങ്ങിയ പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നു അവയെല്ലാം. നഗരാസൂത്രണത്തിന്റെ ഭാഗമായി തുറമുഖം മോടിപിടിപ്പിക്കാനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനും ഇപ്പോള്‍ പെട്ടിയിലാണ്. അതേസമയം പ്രകൃതി രമണീയവും സാംസ്‌ക്കാരിക തനിമയും ഒത്തിണങ്ങിയ ആലപ്പുഴയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കുതന്നെയാണിപ്പോള്‍.
സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് സഞ്ചാരികളാണ് ആലപ്പുഴ കടപ്പുറത്തെത്തുന്നത്. എന്നാല്‍ ടൂറിസത്തിന്റെ പേരില്‍ പദ്ധതികള്‍ പലതുണ്ടെങ്കിലും സന്ദര്‍ശകരായെത്തുന്നവര്‍ക്ക് വിശ്രമിക്കാനോ ഇരിക്കാനോ സംവിധാനമില്ലെന്നുളളത് ഏറെ ദുഖകരമാണ്.
പ്രതിവര്‍ഷം ഒരു കോടിയിലേറെ രൂപയാണ് കടപ്പുറത്തുനിന്നും തുറമുഖ അധികാരികളും ഡി റ്റി പി സിയും കൈക്കലാക്കുന്നത്. പാര്‍ക്കിംഗിനായും പാര്‍ലറുകളുടെ നടത്തിപ്പിനായും കനാലുകളില്‍ പെഡല്‍ ബോട്ടിങ്ങ് നടത്തുന്നതിനായും സ്വകാര്യ ഏജന്‍സികളുമായുണ്ടാക്കിയ കരാറില്‍നിന്നുമാണ് കോടികള്‍ അധികാരികള്‍ പിരിച്ചെടുത്തിട്ടുളളത്. ഇവകൂടാതെ ഷൂട്ടിംഗ് ഇനത്തിലും കടപ്പുറത്തുനിന്നും വരുമാനം ലഭിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും സന്ദര്‍ശകരെ സ്വീകരിക്കാനോ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനോ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.
സന്ദര്‍ശകര്‍ക്ക് ദുരിതം വിതയ്ക്കുന്ന പ്രവര്‍ത്തികളിലാണ് ഇപ്പോള്‍ അധികാരികളുടെ ശ്രദ്ധ. ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതി വരുത്തി ബൈപാസ് നിര്‍മ്മാണം പൊടിപൊടിക്കുമ്പോള്‍ മറയക്കപ്പെടുന്നത് ഒന്നരനൂറ്റാണ്ടിന്റെ പൈതൃകമാണ്. ബൈപാസ് പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തെ സജീവമാക്കി നിലനിന്നിരുന്ന പിയര്‍ മാസ്റ്റര്‍ ഓഫീസ് വിസ്മൃതിയിലാകും. നാമാവശേഷമായ കെട്ടിടം സംരക്ഷിക്കേണ്ടത് അധികാരികളുടെ കടമ തന്നെയെന്നതില്‍ തര്‍ക്കമില്ല.
കൊല്ലവര്‍ഷം 1085 ല്‍ നിര്‍മിച്ച കടപ്പാലം ഇന്ന് തകര്‍ന്നടിഞ്ഞു കഴിഞ്ഞു. കഴ്‌സണ്‍ പ്രഭവും, വേലുതമ്പി ദളവയും, രാജകേശവദാസനും കിഴക്കിന്റെ വെനിസിനെ ആസൂത്രണ പട്ടണമെന്ന് പേരുചൊല്ലി വിളിച്ചപ്പോള്‍ ആ പേരിനെ അന്വര്‍ത്ഥമാക്കാന്‍ പിന്‍തലമുറക്കാരായ ഭരണവര്‍ഗത്തിനു കഴിയാതെ പോയത് ഒരു തലമുറയോടു കാട്ടിയ കടുത്ത അവഗണനയായി തന്നെ കണക്കാക്കേണ്ടിവരും.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago