നഗരത്തിലെ ഓടയില്‍ മാലിന്യം തള്ളിയാല്‍ എട്ടിന്റെ പണി !
കാപ്പ നിയമപ്രകാരം കേസെടുക്കുമെന്ന് കലക്ടര്‍
ചെങ്കല്‍ചൂള ഓടയില്‍ രാത്രി മാലിന്യം തള്ളിയ വാഹനം പിടിച്ചെടുത്തു
തിരുവനന്തപുരം: ചെങ്കല്‍ചൂളയില്‍ ഓടയില്‍ നിക്ഷേപിക്കാന്‍ മാലിന്യം കൊണ്ടുവന്ന വാഹനം ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നിയോഗിച്ച സുരക്ഷാ ഏജന്‍സി കണ്ടെത്തി.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വാഹനവും ഉടമയെയും കന്‍േറാണ്‍മെന്റ് പൊലിസ് കസ്റ്റഡിയിലെടുത്തു. തമ്പാനൂര്‍ വാര്‍ഡില്‍ ഫ്‌ളാറ്റ് നമ്പര്‍ 242 ല്‍ മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇയാളുടെ കെ.എല്‍. 01 ആര്‍ 210 നമ്പര്‍ ഓട്ടോറിക്ഷയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 268, 269, 278, കെ.പി. ആക്ട് 120 ഇ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഓടയില്‍ മാലിന്യനിക്ഷേപം തുടര്‍ന്നാല്‍ കാപ്പ നിയമപ്രകാരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. കാപ്പ നിയമത്തിലെ സെക്ഷന്‍ 2 (ജി) പ്രകാരം ഇത്തരത്തില്‍ കേസെടുക്കാമെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ഇത് മൂന്നുതവണ ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കും.ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നവീകരിച്ച് പുനര്‍നിര്‍മിച്ച ഓടയില്‍ ചെങ്കല്‍ചൂള ഭാഗത്ത് രാത്രിയില്‍ മാലിന്യനിക്ഷേപം നടത്തുന്നതായി പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ഇത്തരത്തില്‍ മാലിന്യമിടുന്നത് തമ്പാനൂര്‍ ഭാഗത്തേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തി വെള്ളക്കെട്ടിന് കാരണമാകാറുണ്ട്.
വിവിധ സ്ഥലങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് ആളൊഴിഞ്ഞ ഭാഗങ്ങളിലും ഓടകളിലും നിക്ഷേപിക്കുന്ന സംഘത്തിലെ അംഗമാണ് പിടിയിലായത്. ഓടകളിലും മറ്റും മാലിന്യനിക്ഷേപം തടയാന്‍ നിരീക്ഷണസംവിധാനം ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."