പട്ടയമേള: സ്വാഗതസംഘം രൂപീകരിച്ചു
തൊടുപുഴ: ജില്ലയില്‍ 21 ന് നിശ്ചയിച്ചിരിക്കുന്ന ജില്ലാതല പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്ക്കരിച്ചു. കലക്ട്രേറ്റില്‍ എ.ഡി.എം കെ.കെ.ആര് പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. വൈദ്യുതി മന്ത്രി എം.എം മണിയാണ് സ്വാഗതസംഘത്തിന്റെ മുഖ്യ രക്ഷാധികാരി. എം.പി, എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും.
വിവിധ കമ്മിറ്റികളുടെ ചെയര്‍മാനും കണ്‍വീനറും ക്രമത്തില്‍ പബ്ലിസിറ്റി സി.വി. വര്‍ഗ്ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ധനകാര്യം മാത്യു വര്‍ഗ്ഗീസ്, ഫിനാന്‍സ് ഓഫീസര്‍ (കലക്ട്രേറ്റ്) റിസപ്ഷന് റോമിയോ സെബാസ്റ്റ്യന്‍, തഹസീല്‍ദാര്‍ (ഇടുക്കി) ഫുഡ് ആന്റ് അക്കോമഡേഷന്‍ കെ.ജി. സത്യന്, ജില്ലാ സപ്ലൈ ഓഫീസര്‍, സ്റ്റേജ് ആന്റ് ഡെക്കറേഷന് എം.കെ. പ്രിയന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (ബില്‍ഡിംഗ്സ്), ഗതാഗതം പി.എസ്. രാജന്, ആര്.ടി.ഒ ഇടുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."