HOME
DETAILS

നഗരസഭ ഓഫിസിന് മുന്നില്‍ കുട്ടികളുടെ കുത്തിയിരിപ്പ് സമരം

  
backup
May 04 2017 | 01:05 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


തൊടുപുഴ: തകര്‍ന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ കുട്ടികളുടെ നേതൃത്വത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം.
നഗരസഭയുടെ 27, 28 വാര്‍ഡുകളിലായി കിടക്കുന്ന കോതായിക്കുന്ന്-മാരിയില്‍ കലുങ്ക് റോഡിലെ തകര്‍ന്ന മുന്നൂറ് മീറ്ററോളം ഭാഗം അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുട്ടികളുടെ വേറിട്ട സമരം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് മുനിസിപ്പല്‍ അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നുവത്രെ. ഇത് പാലിക്കാതെ വന്നപ്പോഴാണ് സ്ഥലവാസികള്‍ കുട്ടികളെ മുന്നില്‍ നിര്‍ത്തി വേറിട്ട സമരം സംഘടിപ്പിച്ചത്. ഉശിരന്‍ മുദ്രാവാക്യവുമായി മുനിസിപ്പല്‍ ഓഫീസിനെ പ്രകമ്പനം കൊള്ളിച്ചായിരുന്നു കുട്ടികളുടെ സമരം.
ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണെന്നായിരുന്നു നഗരസഭയുടെ വാദം. എന്നാല്‍, റോഡ് മുനിസിപ്പാലിറ്റിയുടേതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ ടി .കെ. സുധാകരന്‍ നായരുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ അധികൃതര്‍ റോഡ് സന്ദര്‍ശിച്ചു. ഉടന്‍ ഫണ്ട് ലഭ്യമാക്കി റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് കുട്ടികള്‍ക്ക് ഉറപ്പും നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago