കനാലുകളിലൂടെ വെള്ളം തുറന്നു വിടാത്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹം
നെയ്യാറ്റിന്‍കര: നെയ്യാറിന്റെ ഇടതു-വലതു കനാലിലൂടെ നെയ്യാറ്റിന്‍കര താലൂക്കിലേക്ക് വെളളം തുറന്നുവിടാന്‍ അധികാരികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് നെയ്യാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഇറിഗേഷന്‍ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സത്യഗ്രഹം നടത്തി.
പൊലിസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ കനാലുകള്‍ തുറക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സത്യഗ്രഹം പിന്‍വലിച്ചത്.
സമരത്തിന് നെയ്യാര്‍ സംരക്ഷണ സമിതി ചെയര്മാന് മഞ്ചത്തല സുരേഷ് , ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിന് , കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കൂട്ടപ്പന മഹേഷ് , നഗരസഭാ കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ , ജനറല്‍ കണ്‍വീനര്‍ ഓലത്താന്നി അനില്‍ , കണ്‍വീനര്‍ കോട്ടയം സുരേന്ദ്രന് , വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സതീഷ്കുമാര്‍ , ശബരിനാഥ് രാധാകൃഷ്ണന് ,നജീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."