HOME
DETAILS
MAL
കയര്‍ത്തൊഴിലാളി കളുടെ ക്ഷേമത്തിന് സാധ്യമായതെല്ലാം ചെയ്യും: ധനമന്ത്രി
backup
May 04 2017 | 01:05 AM
കോവളം: കയര്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കയര്‍ തൊഴിലാളികള്‍ക്കെല്ലാം 200 ദിവസത്തെ തൊഴിലും 300രൂപ ദിവസ വേതനവും നല്‍കുമെന്നും ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. വാഴമുട്ടം ജങ്ഷനില്‍ കയര്‍ തൊഴിലാളിയായിരുന്ന അമ്മുവിന്റെ 45ാം രക്തസാക്ഷി വാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയര്മാന് കെ.എസ്.നടേശന് അധ്യക്ഷനായി. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ ഗണേശന്, കയര്‍ഫെഡ് ചെയര്മാന് സായ്കുമാര്, പുല്ലുവിള സ്റ്റാന്‍ലി, പി.രാജേന്ദ്രകുമാര്‍, പി.എസ് ഹരികുമാര്‍, വണ്ടിത്തടം മധു, കരിങ്കടരാജന്, കെ.ജി. സനല്‍ കുമാര്‍ വാഴമുട്ടം ജി. പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അമ്മുവിന്റെ മകന് സോമനെ മന്ത്രി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."