കടല്‍ക്ഷോഭം; കോവളത്ത് കരയിലേക്ക് വെള്ളം കയറി
കോവളം: കോവളം ബീച്ചിലും വെള്ളാറിലെ സമുദ്രാബീച്ചിലും ശക്തമായ കടല്‍ക്ഷോഭം. കരയിലേക്ക് വെള്ളം കയറി.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കടല്‍ ക്ഷേഭത്തെ തുടര്‍ന്ന് തിര ശക്തമായി കരയിലേക്ക് അടിച്ചുകയറിയത്.
സമുദ്രാബീച്ചിലെ വിശ്രമ സങ്കേതത്തിന് സമീപം വരെ കടല്‍വെള്ളം കയറി. കോവളം ബീച്ചില്‍ വിദേശികള്‍ സണ്‍ബാത്ത് നടത്തിയിരുന്ന മണല്പ്പരപ്പുവരെ തിരയടി ഉണ്ടായതിനെതുടര്‍ന്ന് ഇവിടെ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ലൈറ്റ്ഹൗസ് ബീച്ചിലും സീറോക്ക് ബീച്ചിലും കടലില്‍ ആരെയും ഇറങ്ങാന്‍ അനുവദിച്ചില്ല. കടല്‍ക്ഷേഭം ശക്തമായതിനെ തുടര്‍ന്ന് വിഴിഞ്ഞത്തും കോവളത്തും മത്സ്യബന്ധന വള്ളങ്ങള്‍ കരയ്ക്കു കയറ്റി. പുളിങ്കുടി, അടിമലത്തുറ, ആഴിമല, ചൊവ്വര എന്നിവടങ്ങളിലും കടല്‍ക്ഷോഭം ഉണ്ടായി. കടലില്‍ ഇറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് കഠിന പ്രയത്നം വേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."