HOME
DETAILS

കോര്‍പറേഷന്‍ കൗണ്‍സില്‍ അശാസ്ത്രീയ ഗതാഗത സംവിധാനങ്ങള്‍ക്കും അനധികൃത പാര്‍ക്കിങ്ങിനുമെതിരേ അംഗങ്ങള്‍

  
backup
May 04 2017 | 01:05 AM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d-8

 

കൊല്ലം: നഗരത്തിലെ അശാസ്ത്രീയ ഗതാഗത സംവിധാനങ്ങള്‍ക്കും അനധികൃത പാര്‍ക്കിങ്ങിനുമെതിരേ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ രംഗത്തെത്തി. നഗരത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണെന്ന് സി.പി.എമ്മിലെ രാജ്‌മോഹനന്‍ ചൂണ്ടിക്കാട്ടി.
പൊതുവഴിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനു പാര്‍ക്കിങ്് ഫീസ് ഈടാക്കണമെന്നും അംഗം ആവശ്യപ്പെട്ടു. ആശ്രാമം ലിങ്ക്‌റോഡ് അനധികൃത പാര്‍ക്കിങ് കേന്ദ്രമായി മാറിയിട്ടുള്ളതായി സി.പി.ഐയിലെ ഹണി ചൂണ്ടിക്കാട്ടി.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ പൊതുവഴിയില്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം രാത്രികാലങ്ങളില്‍ ഈ വഴി ഭയപ്പാടോടെ മാത്രമേ ആളുകള്‍ക്ക് യാത്രചെയ്യാനാകൂ. ലിങ്ക്‌റോഡിന്റെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളിലെ ചെറിയ കടകള്‍ വിപുലീകരിച്ച് സ്ഥലം കൈയേറുന്നുണ്ട്. ലൈസന്‍സില്ലാതെയാണ് ഇവിടെ പല കടകളും പ്രവര്‍ത്തിക്കുന്നതെന്നും ഹണി ചൂണ്ടിക്കാട്ടി. ലിങ്ക് റോഡിലെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കണമെന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.എ സത്താറും ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ട്രാഫിക് ഉപദേശകസമിതി അടിയന്തിരമായി വിളിച്ചുകൂട്ടണമെന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു.
പാര്‍ക്കിങ് ഫീസ് ചുമത്തണമെന്നു പറയുമ്പോള്‍ തന്നെ പാര്‍ക്കിങ്ങിനായി സ്ഥലം നല്‍കേണ്ട ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കുള്ളില്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ല. ലിങ്ക് റോഡില്‍ സ്ഥിരമായി നിര്‍ത്തിയിടുന്ന സ്‌കൂള്‍ ബസുകളും ലോറികളും അവിടെനിന്ന് മാറ്റാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു. 'അമൃത് ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ പാര്‍ക്കിങ് ടവറുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.കടപ്പാക്കടയിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമുണ്ടാക്കിയ കോര്‍പ്പറേഷന്‍ ഭരണസമിതിയെ ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍. മോഹനന്‍ അഭിനന്ദിച്ചു. ഏറെ നാളായി കടപ്പാക്കടയെ ദുര്‍ഗന്ധപൂരിതമാക്കിയിരുന്ന അവസ്ഥയ്ക്കാണ് മാറ്റമുണ്ടായത്. ഓടയില്‍ ഇറങ്ങി ഏറെ ശ്രമകരമായി മാലിന്യങ്ങള്‍ നീക്കം ചെയ്ത ശുചീകരണ തൊഴിലാളികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കണമെന്നും അംഗം നിര്‍ദേശിച്ചു.
കടപ്പാക്കടയിലെ വെള്ളക്കെട്ട് ഒഴിവാക്കിയ നടപടിയെ കന്റോണ്‍മെന്റ് ഡിവിഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യനും അഭിനന്ദിച്ചു. ഏപ്രില്‍ 24 മുതല്‍ 28 വരെ നടത്തിയ പ്രവൃത്തിയിലൂടെ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കാനായതായി മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ചിന്ത എല്‍ സജിത് അറിയിച്ചു.
മഴക്കാലപൂര്‍വ ശുചീകരണത്തിനായി നൂറ് താല്‍ക്കാലിക തൊഴിലാളികളെ എടുക്കാന്‍ നടപടി സ്വീകരിച്ചതായി മേയര്‍ അറിയിച്ചു. ടാറിങ് ജോലികള്‍ 31ന് മുന്‍പ് പൂര്‍ത്തീകരിക്കും. കോര്‍പ്പറേഷന്‍ നടപ്പാക്കിയ 'നിലാവ്' പദ്ധതി രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്ന് മേയര്‍ പറഞ്ഞു. കടലോരപ്രദേശങ്ങളിലും കോളനികളിലും ലഹരിമരുന്ന് വിപണനം വര്‍ധിച്ചിട്ടുണ്ട്. നഗരം ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥയ്ക്കും കുട്ടികളെ ഇവ ബാധിക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധികള്‍ക്കുണ്ടെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago