മിനായില്‍ മൂന്നുനില പാചകപ്പുരകള്‍ നിര്‍മിക്കുമെന്ന്
ജിദ്ദ: ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്കുന്ന ത്വവാഫ് എസ്റ്റാബ്ലിഷ്മെന്റ് മിനായില്‍ മൂന്നുനില പാചകപ്പുരകള്‍ നിര്‍മിക്കുന്നു. ഹജ് തീര്‍ഥാടകര്‍ക്ക് ഭക്ഷണം തയാറാക്കുന്നതിനും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും മതിയായ സ്ഥലം ലഭ്യമാക്കുന്നതിന് ശ്രമിച്ചാണ് മൂന്നുനില പാചകപ്പുരകള്‍ നിര്‍മിക്കുന്നതെന്ന് ത്വവാഫ എസ്റ്റാബ്ലിഷ്മെന്റ് ചെയര്മാന് ഡോ. റഅ്ഫത് ബദ്ര് പറഞ്ഞു. ഒരു പാചകപ്പുര നിര്‍മിക്കുന്നതിന് ഒന്നര ലക്ഷം റിയാല്‍ ചെലവു വരുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനം നല്കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്മെന്റിന് മിനായില്‍ അനുവദിക്കുന്ന സ്ഥലത്താണ് പുതിയ പാചകപ്പുരകള്‍ നിര്‍മിക്കുക. ഇവയുടെ അടിയിലെ നില അടുക്കളയായും രണ്ടാമത്തെ നില ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും മൂന്നാമത്തെ നില തൊഴിലാളികളുടെ താമസത്തിനുമാണ് ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."