കുടിക്കാം ആരോഗ്യം പകരുന്ന പാനീയങ്ങള്‍
ആപ്പിള്‍-ചെറി ഷെയ്ക്ക്
വേണ്ട സാധനങ്ങള്‍
ചെറി - അരക്കപ്പ്
റെഡ് ആപ്പിള്‍ - ഒന്ന്
കസ്‌കസ് - ഒരു ടീസ്പൂണ്‍
ബദാം - നുറുക്കിയത് ഒരു ടീസ്പൂണ്‍
വെള്ളം - ഒരു കപ്പ്
വാനില - ഒരു ടീസ്പൂണ്‍
ഐസ് ക്യൂബ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി മിക്‌സിയിലടിച്ച് പകര്‍ന്നെടുക്കുക. ഈ ഷെയ്ക്ക് ഏതു സമയത്തും കഴിക്കാവുന്നതാണ്.
സ്‌ട്രോബറി ഷെയ്ക്ക്
വേണ്ട സാധനങ്ങള്‍
സ്‌ട്രോബറി - എട്ടെണ്ണം
പഴം - നന്നായി നുറുക്കിയത് 2 എണ്ണം
പാല്‍ - മൂന്ന് കപ്പ്
വാനില - ഒരുകപ്പ്
സ്‌ട്രോബറി യോഗേര്‍ഡ് - ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം
സ്‌ട്രോബറി, പഴം, പാല്‍, യോഗേര്‍ഡ് എന്നിവ നന്നായി മിശ്രിതമാക്കുക. മറ്റുള്ള ചേരുവകളും ചേര്‍ത്ത് മിക്‌സിയിലടിച്ച് പകര്‍ന്നെടുക്കുക.
തണുപ്പോടെ കുടിക്കുന്നതാണ് കൂടുതല്‍ രുചി.
പേരയ്ക്കാ- തണ്ണിമത്തന്‍ ഷെയ്ക്ക്
വേണ്ട സാധനങ്ങള്‍
തണ്ണിമത്തന്‍ - രണ്ട് കപ്പ്
പേരയ്ക്ക - ഒരു കപ്പ്
പഴം തൊലികളഞ്ഞത്് - അരക്കപ്പ്
ഇഞ്ചി നുറുക്കിയത്് - ഒരു ടീസ്പൂണ്‍
ഉപ്പ് - അര ടീസ്പൂണ്‍
വെള്ളം - ഒരുകപ്പ്
ഉണ്ടാക്കുന്ന വിധം
മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി മിക്‌സിയിലടിച്ച് പകര്‍ന്നെടുക്കുക. തണുപ്പോടെ കുടിക്കുന്നതാകും കൂടുതല്‍ രുചി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."