HOME
DETAILS
MAL
മാണിയെ തള്ളി പി.ജെ ജോസഫ്; പുതിയ കൂട്ടുകെട്ടിനെകുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല
backup
May 04 2017 | 05:05 AM
തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം നിര്‍ഭാഗ്യകരമായി പോയെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ്. പുതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. എല്‍ഡിഎഫില്‍ ചേരുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിലുള്ള വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ജോസഫ് വിഭാഗത്തിലെ എം.എല്‍.എയും നേതാവുമായ മോന്‍സ് ജോസഫും എതിര്‍പ്പറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."