ബില്‍ക്കീസ് ബാനു കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: 2002ലെ ഗോധ്ര തീവെപ്പിനെ തുടര്‍ന്നുണ്ടായ ഗുജറാത്ത് വംശഹത്യക്കിടെ 19കാരിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ലന്ന് ബോംബെ ഹൈക്കോടതി. പതിനൊന്ന് പ്രതികളുടേയും ജീവപര്യന്തം കോടതി ശരി വെച്ചു.
വിചാരണ കോടതിയാണ് 11 പ്രതികള്‍ക്ക് ജീവപര്യന്തം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് കേസിലെ 11 പ്രതികളില്‍ മൂന്നു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സി.ബി.ഐബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ ബല്ത്സംഗം ചെയ്തതിന് പുറമെ അവരുടെ മൂന്നു വയസ്സുകാരിയായ മകളുള്‍പെടെ കുടുംബത്തിലെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇത് പരിഗണിക്കണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം , കേസില്‍ അഞ്ച് പൊലിസ് ഓഫീസര്‍മാരെ വെറുതെ വിട്ടത് പുന:പരിശോധിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യക്കിടെ 2008 ജനുവരി 21ന് ബില്‍ക്കീസ് ബാനു ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബത്തിലെ ഏഴു പേര്‍ കലാപകാരികളാല്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ സമയത്ത് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കീസ്. കേസില്‍ 12 പേരെ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച് ജയിലില്‍ അടച്ചു. ഇതില്‍ ഒരാള്‍ ശിക്ഷയനുഭവിക്കെ മരണപ്പെട്ടു.
പ്രതികളായ ജസ് വന്ത് നായ്, ഗോവിന്ദ് നായ്, സൈലേഷ് ഭട്ട് എന്നിവര്‍ക്കാണ് സി.ബി.ഐ വധശിക്ഷ ആവശ്യപ്പെട്ടത്. ബില്‍ക്കീസ് ബാനുവിനേയും മാതാവിനേയും സഹോദരിയേയും ഇവര്‍ ബലാത്സംഗം ചെയ്തതിന് വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ബില്‍ക്കീസിന്റെ മൂന്നു വയസ്സുകാരിയായ മകളെ കല്ലില്‍ തലയടിച്ചു കൊന്നത് സൈലേഷ് ഭട്ട് ആണെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."