HOME
DETAILS
MAL
കശ്മീരില്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നു
backup
May 04 2017 | 07:05 AM
ശ്രീനഗര്‍: കശ്മീരില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കായി സൈന്യം വ്യാപക തെരച്ചില്‍ ആരംഭിച്ചു. ഷോപിയാന്‍ ജില്ല ഉള്‍പ്പെടെ രണ്ട് ഡസനോളം ഗ്രാമങ്ങള്‍, തോട്ടങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെയാണ് തെരച്ചില്‍ ആരംഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ പൊലിസ് സ്റ്റേഷന് ആക്രമിച്ച ഭീകരര്‍ ആയുധങ്ങള്‍ മോഷ്ടിക്കുകയും കുല്‍ഗാം, ഷോപിയാന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബാങ്കുകള്‍ കൊള്ളയടിച്ചത് തങ്ങളല്ലെന്നും ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് സി.ആര്.പി.എഫ് ആണെന്നും ഹിസ്ബുല്‍ മുജാഹിദീന്‍ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."