HOME
DETAILS
MAL
മോദിയേക്കാളും കൂടുതല്‍ രാജ്യങ്ങളില്‍ മന്‍മോഹന്‍ സിങ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്: അമിത് ഷാ
backup
May 04 2017 | 11:05 AM
പലംപുര്‍ (ഹിമാചല്‍പ്രദേശ്): ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന ആരോപണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
''മോദിയുടെ വിദേശ സന്ദര്‍ശനത്തെച്ചൊല്ലി നമ്മുടെ പ്രതിപക്ഷം പ്രശ്‌നമുണ്ടാക്കുകയാണ്, പക്ഷെ, കണക്കു പ്രകാരം മോദിയേക്കാളും കൂടുതല്‍ വിദേശ രാജ്യങ്ങള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചിട്ടുണ്ട്''- അമിത് ഷാ പറഞ്ഞു.
മുന്‍കാലത്തേക്കാളും മോദി കൂടുതല്‍ യാത്ര ചെയ്യുന്നതായി പുറമേ കാണാം, മുന്‍പ് നടത്തിയിരുന്ന യാത്രകളെപ്പറ്റി ഒരാളും അറിയാത്തതു കൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനമുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."