HOME
DETAILS
MAL
ഫിഫ റാങ്കിങില്‍ ഇന്ത്യ 100-ാം സ്ഥാനത്ത്; നേട്ടം 21 വര്‍ഷത്തിനു ശേഷം
backup
May 04 2017 | 12:05 PM
ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യ 100 പട്ടികയില്‍ ഇടം പിടിച്ചു. ഇന്ന് പുറത്തുവിട്ട ഫിഫ റാങ്കിങിലാണ് നൂറാമത്തെ റാങ്കില്‍ ഇന്ത്യ ഇടംപിടിച്ചത്. ഏപ്രിലില്‍ 101-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.
2015 മാര്‍ച്ചില്‍ 173-ാം റാങ്കിലായിരുന്ന ഇന്ത്യ പിന്നീട് വലിയ കുതിപ്പ് നടത്തുകയായിരുന്നു. 1996 ലാണ് ഇന്ത്യ ഇതിനു മുന്‍പ് ആദ്യ 100 പട്ടികയില്‍ പെടുന്നത്. 1996 ഫെബ്രുവരിയില്‍ 94-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.
മ്യാന്മാര്‍, കംബോഡിയ ടീമുകള്‍ക്കെതിരായ എവേ മാച്ചുകളില്‍ വിജയിച്ചതോടെയാണ് ഇന്ത്യ 101-ാം സ്ഥാനത്തെത്തിയത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിന്റെ മികവാര്‍ന്ന പരിശീലനമാണ് ഇന്ത്യന്‍ ടീമിനെ ഉണര്‍വ്വിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."