പെണ്‍കുട്ടികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം: വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ
ജിദ്ദ: സഊദിയില്‍ രണ്ടു പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ വിധിച്ചു. 14 വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. ഇതിനു പുറമെ 1,300 ചാട്ടവാറടി നല്‍കാനും ജിസാനിലെ കോടതി ഉത്തരവിട്ടിട്ടുണ്ട്. ജിസാന്‍ പ്രവിശ്യയിലെ സന്ബ ഗ്രാമത്തിലാണ് സംഭവം. രാഗ്ദ് (9) റുവാ (6) എന്നീ കുട്ടികളെയും അവരുടെ മാതാവിനെയുമാണ് വീട്ടില്‍ നിന്നിരുന്ന ജോലിക്കാരി ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിനിടെ കുട്ടികളുടെ മുഖം ഇവര്‍ ചുവരില്‍ ഉരയ്ക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ കരച്ചില് കേട്ട് ഓടിയെത്തി മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മാതാവിനെയും ഇവര്‍ ആക്രമിച്ചത്. തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുക്കുകയും, അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."