ഹാക്കര്‍മാര്‍ പുതിയ വഴിയിലേക്ക്; തൊഴിലാളികളുടെ സോഷ്യല്‍മീഡിയയിലൂടെ കമ്പനിയെ ആക്രമിക്കും
സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളില്‍ നിങ്ങളുടെ ജോലിസ്ഥലവും വിവരങ്ങളും നല്‍കുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങളുടെ അക്കൗണ്ടുകള്‍ ഇങ്ങനെ പബ്ലിക്കായി എത്രകാലം നിലനില്‍ക്കുമെന്ന്. പുതിയ കാലത്ത് ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് സോഷ്യല്‍ മീഡിയയിലൂടെ നല്‍കുന്ന തൊഴില്‍ വിവരങ്ങള്‍ നോക്കിയായിരിക്കുമെന്നാണ് സൈബര്‍ക്രൈം വിദഗ്ധര്‍ പറയുന്നത്.
ഇ.വൈ ഇന്ത്യയുടെ സര്‍വ്വേ പ്രകാരം, സൈബര്‍ അറ്റാക്കുകളില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതും തൊഴിലധിഷ്ടിത ആക്രമണങ്ങള്‍ക്കാണെന്നാണ് അഭിപ്രായം ഉയര്‍ന്നത്. സര്‍വ്വേയോട് പ്രതികരിച്ച 160 വിദഗ്ധരില്‍ 90 ശതമാനവും ഇതു സമ്മതിക്കുന്നുണ്ട്.
തൊഴിലാളികളുടെ സോഷ്യല്‍ മീഡിയകളുടെ അമിതോപയോഗം ഹാക്കിങിന് സാധ്യത വര്‍ധിപ്പിക്കും. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ആക്രമണങ്ങളെപ്പറ്റി ധാരണയില്ലാത്തവര്‍ ഉപയോഗിക്കുമ്പോഴും അപകട സാധ്യത കൂടുതലാണ്. തൊഴിലാളികളിലൂടെ ചെന്ന് കമ്പനിയെ ആക്രമിക്കുന്നതാണ് രീതിയെന്നതിനാല്‍ കമ്പനിക്കും മുന്‍കരുതലെടുക്കാന്‍ പ്രയാസമായിരിക്കും.
ഡിജിറ്റലൈസേഷനും ഓണ്‍ലൈന്‍ പേയ്‌മെന്റും അടക്കമുള്ള സൗകര്യങ്ങള്‍ കൂട്ടി വരുന്നതിനനുസരിച്ച് കമ്പനികള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങളും കൂടിവരുന്നതായി ഇ.വൈ റിപ്പോര്‍ട്ട് പറയുന്നു. റാന്‍സം മണി ചോദിച്ചുള്ള ആക്രമണങ്ങളും കൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."