വിവരാവകാശ നിയമം; അപേക്ഷകന് നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കരുനാഗപ്പള്ളി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് ലഭിച്ച മറുപടി സ്റ്റാമ്പ് ഒട്ടിക്കാതെ നല്‍കിയതിന് നഷ്ടപരിഹാരം നല്കാന് അപ്പീല്‍ അധികാരി ഉത്തരവിട്ടതോടെ തഴവ എ.വി.ജി.എച്ച്.എസിലെ ഹെഡ്മാസ്റ്റര് വലഞ്ഞു.
ആര്.ടി.ഐ കേരള ഫെഡറേഷന്റെ ജില്ലാ ഭാരവാഹി നല്കിയ അപ്പീലിലാണ് അര്‍ധ ജുഡീഷ്യല്‍ അധികാരത്തോടെയുള്ള അപ്പീല്‍ അധികാരിയുടെ ഉത്തരവ്. പകര്‍പ്പുകള്‍ക്ക് എത്ര തുക അടക്കണമെന്ന് പോലും വ്യക്തമാക്കാതെ വിവരങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഹെഡ്മാസ്റ്ററുടെ ഭാഗത്തു നിന്നുണ്ടായത്. അപ്പീല്‍ തീര്‍പ്പുകല്‍പ്പിച്ചതോടെ പകര്‍പ്പുകളുടെ ചിലവ് ഉള്‍പ്പെടെ മറുപടി നല്‍കാനെടുക്കുന്ന മുഴുവന്‍ ചിലവും ഹെഡ്മാസ്റ്റര് വഹിക്കേണ്ടതായി വന്നു. ഇതിനുപുറമെയാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. സ്കൂളിലെ എസ്.എം.സി, പി.ടി.എയുടെ ഫണ്ടും പ്രവര്‍ത്തനങ്ങളും സംബന്ധിച്ചുള്ളതായിരുന്നു അപേക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."