ഗ്രീന്‍ പ്രോട്ടോകോള്‍; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്തു
കരുനാഗപ്പള്ളി: ചെറിയഴീക്കല്‍ വടക്കേനട ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ടുത്സവം ഗ്രീന്‍ പ്രോട്ടോകോളില്‍ നടത്തുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും അരയ വംശപരിപാലന യോഗത്തിന്റെ നേതൃത്വത്തില്‍ നീക്കംചെയ്തു.
ക്ഷേത്രപരിസരത്തും ഭക്തര്‍ ഭജനമിരിക്കുന്ന കുടിലുകളിലും പ്ലാസ്റ്റിക്ക് കവുകള്‍, പ്ലാസ്റ്റിക് കുപ്പിവെള്ളം ഡിസ്‌പോസിബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കരുതെന്നും കരയോഗം നിര്‍ദേശം നല്‍കി. ക്ഷേത്രപരിസരത്തെ വ്യാപാരികളും ഇതുമായി സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ഹരിത ചട്ടങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് ക്ഷേത്ര ഓഫിസില്‍ ചേര്‍ന്ന യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് ആര്‍. രാജ പ്രിയന്‍ അധ്യക്ഷനായി.
ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍ യോഗം സെക്രട്ടറി എസ്. ജയന്‍, വി. വിനീത്, ആര്‍. രതീഷ്, യു. ഉല്ലാസ്, ആര്‍. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."