പൊലിസ് സ്റ്റേഷനുകളിലെ ഫോണ്‍ നിശ്ചലമായിട്ട് ആഴ്ചകള്‍; നടപടിയെടുക്കാതെ അധികൃതര്‍
പാറശാല: നെയ്യാറ്റിന്‍കര പൊലിസ് സബ്ഡിവിഷനിലെ പല സ്റ്റേഷനുകളിലും ടെലിഫോണ്‍ നിശ്ചലമായിട്ട് ആഴ്ചകളായി. ഫോണ്‍ ബില്‍ ഒടുക്കാത്തതാണ് ഫോണ്‍ നിശ്ചലമാകാന്‍ കാരണമെന്നറിയുന്നു.
കടലോര മേഖലയായ പൊഴിയൂരിലും പൂവാറിലും ഫോണ്‍ കട്ടായിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും പൂവാര്‍ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടോടെ കണക്ഷന് ലഭിച്ചു.
സംഘര്‍ഷമേഖലയായ പൊഴിയൂരിലും പൂവാറിലും പൊലിസ് സ്റ്റേഷനുകളില്‍ ഫോണ്‍ നിശ്ചലമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രി പൊഴിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷ മുണ്ടായപ്പോള്‍ സ്റ്റേഷനില്‍ അറിയിക്കാന്‍ കഴിയാതെ പരിസരവാസികള്‍ വലഞ്ഞു. ഈ സംഘര്‍ഷത്തില്‍ പൊലിസുകാരനും പരുക്കേറ്റിരുന്നു.
കുറ്റകൃത്യങ്ങള്‍ ധാരാളം നടക്കുന്ന മേഖലകളായ നരുവാമൂട്, പൂവാര്‍, പൊഴിയൂര്‍ സ്റ്റേഷന് പരിധികളില്‍ ഫോണ്‍ നിശ്ചലമായിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."