HOME
DETAILS

ചീഞ്ഞുനാറി കൊട്ടാരക്കര; നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ യാഥാര്‍ഥ്യമായില്ല

  
backup
May 04 2017 | 19:05 PM

%e0%b4%9a%e0%b5%80%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0




  കൊട്ടാരക്കര: നഗരത്തെ മാലിന്യമുക്തമാക്കാന്‍ കൊട്ടാരക്കര നഗരസഭക്ക് കര്‍മ്മപദ്ധതികളായില്ല.
മാലിന്യവും മലിനജലവും കൊതുകുംകൊണ്ട് കൊട്ടാരക്കര ടൗണ്‍ ചീഞ്ഞുനാറുകയാണ്.
എല്ലാവര്‍ഷവും വാര്‍ഷിക പദ്ധതികളില്‍ മാലിന്യ സംസ്‌കരണവും സംസ്‌കരണ പ്ലാന്റും ഉള്‍പ്പെടുത്താറുണ്ടെങ്കിലും അത് യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.കൊട്ടാരക്കര നഗരസഭയായി മാറിയശേഷം അവതരിപ്പിച്ച രണ്ട് ബജറ്റിലും മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ തുക വകയിരുത്തിയെങ്കിലും പ്ലാന്റിന്റെ പ്രവര്‍ത്തനം ഇപ്പോഴും എങ്ങുമെത്തിയില്ല.
ഓരോ ദിവസവും ജനജീവിതം ദുസ്സഹമാക്കുകയാണ് ടൗണിലെ മാലിന്യവും ദുര്‍ഗന്ധവും.  ടൗണിലെ മാലിന്യം സംസ്‌കരിക്കാന്‍ ഉഗ്രന്‍ കുന്നില്‍ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിരുന്നു. നഗരത്തിന്റെ മുഴുവന്‍ ഖരമാലിന്യങ്ങളും കത്തിച്ചുകളയാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടായിരുന്നില്ല.
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയിരുന്ന പ്ലാന്റായിരുന്നില്ല ഇത്. ഏകദേശം 15 വര്‍ഷം മുന്‍പ് ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായി. പിന്നീട് മാലിന്യങ്ങള്‍ ഇവിടെ എത്തിച്ച് കത്തിച്ച് കളയുന്ന രീതിയാണുണ്ടായത്. 13 വര്‍ഷം മുന്‍പ് പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കുകയും തുക വകയിരുത്തുകയും ചെയ്തു.  കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്ലാന്റിന്റെ നിര്‍മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.  കെട്ടിടത്തിന്റെ തറയും തൂണുകളും നിര്‍മിച്ച ശേഷം കരാറുകാരന്‍ പണി ഉപേക്ഷിച്ചു. തുടര്‍ന്ന് വന്ന പഞ്ചായത്ത് ഭരണസമിതികള്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തയാറായിരുന്നില്ല.
പിന്നീട് സ്വകാര്യ ഏജന്‍സികളെ മാലിന്യ സംസ്‌കരണത്തിന് ഏല്‍പ്പിക്കുകയായിരുന്നു. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ പഞ്ചായത്തുതന്നെയാണ് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത്. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന് നിശ്ചിത തുക ഈടാക്കിയായിരുന്നു ഇവര്‍ മാലിന്യം ശേഖരിച്ചിരുന്നത്.
 കഴിഞ്ഞ രണ്ടുമാസം മുന്‍പ് മാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്തവര്‍ ആ ജോലി ഉപേക്ഷിച്ചു.  ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളില്‍ മിക്കയിടത്തും റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് നാറുകയാണ്. ഹോട്ടലുകളിലെയും ഭക്ഷണശാലകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ പൊതുനിരത്തേക്ക് വലിച്ചെറിയുന്നതും പതിവാണ്.
വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും ഇതേ രീതിയില്‍ വലിച്ചെറിയപ്പെടുന്നുണ്ട്.ഇത്തരം ആളുകളെ കണ്ടെത്താനും മാതൃകാപരമായി നടപടിയെടുക്കാനും നഗരസഭ മടിച്ചുനില്‍ക്കുകയാണ്.
 തനത് ഫണ്ടില്‍ സ്വയം പര്യാപ്തതയുള്ള പ്രാദേശീക ഭരണകൂടമാണ് കൊട്ടാരക്കരയിലേത്. ഒരു മാലിന്യ സംസ്‌കരണ പ്ലാന്റും, മാലിന്യനീക്ക സംവിധാനവും ആവിഷ്‌കരിക്കാന്‍ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളെ ആശ്രയിക്കേണ്ടുന്ന കാര്യം തന്നെയില്ല.
അങ്ങനെ വേണ്ടിവന്നാല്‍ തന്നെ പുതിയതായി രൂപംകൊണ്ട നഗരസഭകളെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന ആരോഗ്യമിഷനുകള്‍ തയാറുമാണ്.  എന്നാല്‍ ഇതിനുള്ള ശ്രമങ്ങളൊന്നുംതന്നെ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.  
ഉദ്യോഗസ്ഥരുടെ അലംഭാവവും ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തികുറവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago