തൃശൂര്‍ പൂരം ഇന്ന്
തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരത്തിന് നെയ്തലക്കാവിലമ്മ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലൂടെ പ്രവേശിച്ചതോടെ തുടക്കമായി.
പൂരദിവസം ആദ്യം ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവിനും മറ്റ് ദേവീദേവന്‍മാര്‍ക്കും വേണ്ടിയാണ് നെയ്തലക്കാവിലമ്മയുടെ പൂരത്തലേന്നുള്ള തെക്കോഗോപുരനട തുറക്കല്‍. ഇന്നലെ രാവിലെ നടന്ന പൂജകള്‍ക്കും ആറാട്ടിനും ശേഷും നടപ്പാണ്ടിയുടെ അകമ്പടിയോടെ ഗജവീരന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പുറത്തേറി നെയ്തലക്കാവിലമ്മ പൂരനഗരിയിലെത്തി.
മേളത്തിനു ശേഷം നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തേക്കു നീങ്ങി. പിന്നീട് നെയ്തലക്കാവിലമ്മ നിലപാട് തറയില്‍ കയറി നിന്നതോടെ തൃശൂര്‍ പൂരത്തിന്റെ വിളംബരം അ റിയിച്ച് മൂന്നുതവണ മാരാര്‍ ശംഖുനാദം മുഴക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."