തെങ്ങിന്‍ തൈ വിപണനം
തൊടുപുഴ: ഹരിത അഗ്രികള്‍ച്ചറല്‍ സെന്റര്‍ കോക്കനട്ട് ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ സബ്‌സിഡിയോടുകൂടി വിവിധയിനം തെങ്ങിന്‍ തൈ പ്രദര്‍ശനവും വിപണനവും ഉദ്ഘാടനം കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ നിര്‍വഹിച്ചു. അഡ്വ. കെ.ടി തോമസ് തെങ്ങിന്‍ തൈ ഏറ്റുവാങ്ങി.
ചാവക്കാടന്‍ കുറിയപച്ച, ഓറഞ്ച്, മഞ്ഞ, ഗംഗാബോന്തം, മലയന്‍കുറിയ പച്ച, ഓറഞ്ച്, മഞ്ഞസണ്ണങ്കി, കല്‍പസങ്കര, കല്‍പശ്രീ, കല്‍പ സമൃദ്ധി തുടങ്ങിയ ഇനങ്ങളാണ് വിപണനം നടത്തുന്നത്. കൊക്കോ, ജാതി, ഗ്രാമ്പു, കാപ്പി, കമുക് ഫലവൃക്ഷത്തൈകള്‍, പൂച്ചെടികള്‍, പച്ചക്കറിത്തൈകള്‍, ഔഷധ സസ്യങ്ങള്‍, വന വൃക്ഷങ്ങള്‍, വിവിധയിനം പ്ലാവുകള്‍, മാവുകള്‍, കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മുള്ളാത്ത, ലക്ഷ്മി തരു മുതലായവയും നഴ്‌സറിയില്‍ വിതരണം നടത്തുന്നു.
ഹരിത അഗ്രികള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ തങ്കച്ചന്‍ അരീക്കാട്ട് അധ്യക്ഷത വഹിച്ചു.
എന്‍.രാജന്‍, സ്വാതികുമാര്‍, തോമസ് മാത്യു കക്കുഴി, തങ്കച്ചന്‍ കോട്ടയ്ക്കകത്ത്, ജോസ് സെബാസ്റ്റ്യന്‍, കെ.സുരേഷ് ബാബു, ജോയി മൈലാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."