കേരളാ കോണ്‍ഗ്രസിന്റെ ഇടത് ചായ്വ്; പഞ്ചായത്തുകളില്‍ ഭരണം തുലാസില്‍
തൊടുപുഴ: തദ്ദേശസ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം), യു.ഡി.എഫ് ബന്ധം വിച്ഛേദിച്ചാല്‍ ഇടുക്കിയിലെ പല പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും ഭരണം തുലാസിലാകും. ഇടുക്കിയില്‍ യു.ഡി.എഫ് ഭരിക്കുന്ന 29 പഞ്ചായത്തുകളില്‍ അഞ്ചിടത്തു കേരള കോണ്ഗ്ര(എം)സിനാണു പ്രസിഡന്റ് സ്ഥാനം. കോണ്‍ഗ്രസ് ഭരിക്കുന്ന 24 പഞ്ചായത്തുകളില്‍ 11 എണ്ണത്തില്‍ കേരള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസിനു പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. നാലു പഞ്ചായത്തുകളിലാണു കോണ്‍ഗ്രസ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) പ്രസിഡന്റുമാര്‍ ഭരിക്കുന്നത്. ഒരിടത്തു കേരള കോണ്‍ഗ്രസ് പിന്തുണയോടെ മുസ്ലിം ലീഗും ഭരിക്കുന്നു.
പി.ജെ.ജോസഫ് എംഎല്‍എയുടെ തട്ടകമായ പുറപ്പുഴയില്‍ കേരള കോണ്‍ഗ്രസ് (എം)ന് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. മുസ്ലിം ലീഗ് പ്രസിഡന്റുള്ള കുമാരമംഗലത്തും കേരള കോണ്ഗ്ര(എം)സ് പിന്തുണയിലാണു യുഡിഎഫ് ഭരണം. കോണ്‍ഗ്രസ് ഭരിക്കുന്ന ജില്ലയിലെ വണ്ണപ്പുറം, ഉടുമ്പന്നൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഒറ്റയ്ക്കും ലീഗ് പിന്തുണയോടെയും ഭൂരിപക്ഷമുള്ളതിനാല്‍ കോണ്‍ഗ്രസിനു ഭരണം നഷ്ടമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."